Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന ഇല്ലാട്ടുമ്മൽ ബഷീറിന് സുഹൃത്തുക്കളും സഹപ്രവർത്തകരും യാത്രയപ്പ് നൽകി

December 03, 2023

 Malayalam_News_Qatar

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ ജയ്ദ മോട്ടോഴ്സിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന കുറ്റ്യാടി വേളം സ്വദേശി ഇല്ലാട്ടുമ്മൽ ബഷീറിന് സുഹൃത്തുക്കളും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി.നജ്മയിലെ ഏഷ്യൻ സ്റ്റാർ റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗം അജ്മൽ പുത്തലത്ത് ഉൽഘാടനം ചെയ്തു.

ഷബീർ മേന്മുണ്ട സ്വാഗതം പറഞ്ഞു. മുഹമ്മദ് പി കെ അധ്യക്ഷനായിരുന്നു.വൈ എം സലിം, ബക്കർ തൃശ്ശൂർ, ഹസനത്ത് മാട്ടൂൽ,  ഷംസീർ കാവിൽ, അജ്മൽ കെ പി, ഹാരിസ് വണ്ണാരത്ത്, ഫിറോസ് എം ടി , അലി പി സി, മുഹമ്മദലി കെ പി, ഖൈസ് കൊമ്മത്ത്, അസ്കർ അക്കു തുടങ്ങിയവർ ആശംസകൾ നേർന്നു.പ്രവാസജീവിതത്തിൽ ഇല്ലാട്ടുമ്മൽ ബഷീറിനൊപ്പം ചിലവഴിച്ച നല്ല അനുഭവങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ടാണ് യോഗം പിരിഞ്ഞത്.

ഇല്ലാട്ടുമ്മൽ ബഷീറിന്റെ മറുപടി ഭക്ഷണത്തിന് ശേഷം അദ്ദേഹത്തിനുള്ള ഉപഹാരം സുഹൃത്തുക്കൾ ചേർന്ന് കൈമാറി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News