Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആഘോഷങ്ങൾ ഒഴിവാക്കി ഖത്തറിൽ ഇന്ന് ദേശീയ ദിനാചരണം,സാംസ്കാരിക പരിപാടികൾ മാത്രം

December 18, 2023

 Gulf_Malayalam_News

December 18, 2023

അൻവർ പാലേരി

ദോഹ :ലോകകപ്പിന്റെ ആവേശത്തിമിർപ്പുകൾക്കും ലയണൽ മെസ്സിയുടെ ചരിത്ര ഗോളുകൾക്കും സാക്ഷ്യം വഹിച്ച ഓർമദിനം ഒരാണ്ട് പിന്നിടുമ്പോൾ ഖത്തറിലെ സ്വദേശികളും വിദേശികളും  ഇന്ന് ഒരേ മനസോടെ വീണ്ടും ദേശീയ ദിനം ആചരിക്കുന്നു.ലോകജനതയെ സാക്ഷിനിർത്തി വർണപ്പൊലിമയുള്ള ദേശീയ ദിനമായിരുന്നു കഴിഞ്ഞ വർഷത്തേതെങ്കിൽ ഇത്തവണ വേദനിക്കുന്നവരെ നെഞ്ചോട് ചേർത്തു പിടിച്ചാണ് രാജ്യം മറ്റൊരു ദേശീയ ദിനത്തിനായി മണ്ണും മനസ്സും ഒരുക്കിയത്. ഇത്തവണ ഏറ്റവും വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് ദേശീയ ദിനം കടന്നു പോകുന്നത് എന്നതിനാൽ മുൻ വർഷങ്ങളിലെ പോലെ വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളും ഉണ്ടാവില്ല. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിനെ തുടർന്ന് രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതിന് പുറമെ,ഗസയിൽ രണ്ടുമാസമായി തുടരുന്ന ഇസ്രായേൽ നരനായാട്ടും ദേശീയ ദിനാഘോഷങ്ങൾക്ക് മങ്ങലേൽപിച്ചിട്ടുണ്ട്.അതേസമയം,ദര്‍ബ് അല്‍സായി, കത്താറ കള്‍ചറല്‍ വില്ലേജ്, ദോഹ എക്‌സ്‌പോ എന്നിവിടങ്ങളില്‍ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്.

ഗസയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ട് രണ്ടു മാസം പിന്നിടുമ്പോൾ അതിജീവനത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണത്തെ ദേശീയ ദിനാചരണം രൂപകൽപന ചെയ്തത്.ഗസയിൽ വെടിനിർത്തൽ നടപ്പിലാക്കാനുള്ള സമാധാന ദൗത്യത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ആവർത്തിച്ച ഭരണാധികാരികൾ ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസിനെയും ഇസ്രായേലിനെയും ഗസയിലെ നരമേധത്തിന് പിന്തുണ നൽകുന്ന അമേരിക്കയെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ഊർജിതമാക്കിയിട്ടുണ്ട്.ഇതിനിടയിൽ രാജ്യം ഒരിക്കൽ കൂടി ദേശീയ ദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ദുരിതം നേരിടുന്ന ഫലസ്തീൻ ജനതയുടെ കൈ പിടിച്ച് അവർക്കാവശ്യമായ പിന്തുണയും സഹായങ്ങളും എത്തിക്കാൻ വിവിധ പദ്ധതികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഗസയിലേക്ക് കോടികളുടെ അടിയന്തര സഹായം എത്തിച്ചതിന് പുറമെ,ഗസയിൽ പരിക്കേറ്റവരെ ഖത്തറിലെത്തിച്ച് മികച്ച ചികിത്സ നൽകുകയും മൂവായിരത്തോളം അനാഥകളുടെ സംരക്ഷണം കൂടി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് പുറമെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി  സൗഹൃദ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചും മറ്റു പരിപാടികൾ ഒരുക്കിയും ഫലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള പദ്ധതികളും സജീവമാണ്.ഇതിന്റെ ഭാഗമായി,ദേശീയ ദിനമായ ഇന്ന് 'ഫലസ്തീൻ ഡ്യൂട്ടി' കാമ്പയിനും റെഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.കത്താറ കൾച്ചറൽ വില്ലേജ്, സൂഖ് വാഖിഫ്, ദർബ് അൽ സായ് എന്നിവയുടെ സംഭാവനാ സൈറ്റുകളിൽ നിന്ന് ഖത്തർ ടി.വി കാമ്പയിൻ തത്സമയം സംപ്രേഷണം
ചെയ്യും.ഖത്തർ ഫൌണ്ടേഷൻ സ്റ്റുഡന്റസ് സെന്ററിലെ തോർബ മാർക്കറ്റിൽ ഫലസ്തീൻ സംസ്കാരം പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങളും വർക് ഷോപ്പുകളും ഒരുക്കി സമാശ്വാസ ധനസമാഹരണത്തിനുള്ള വിപുലമായ പരിപാടിയും ഒരുക്കിയിട്ടുണ്ട്.

ഈ മാസം 16ന് ലോകത്തെ വിട്ടുപിരിഞ്ഞ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു കൊണ്ടാണ് രാജ്യം ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്.കുവൈത്ത് അമീറിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.കുവൈത്ത് അമീറിന്റെ വിയോഗത്തോടെ അറബ്- ഇസ്ലാമിക് രാജ്യങ്ങൾക്ക് മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News