Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ രണ്ടു വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി,ഗൾഫിൽ നിന്നുള്ള ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

August 05, 2022

August 05, 2022

അൻവർ പാലേരി / ദോഹ 

ദോഹ :  പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും കോഴിക്കോട്ടേക്ക് പോയ ആറു വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി.ഇന്നലെ രാത്രി ദോഹയിൽ നിന്നും പുറപ്പെട്ട ഖത്തർ എയർവെയ്‌സ്,ഇൻഡിഗോ വിമാനങ്ങളാണ് കോഴിക്കോട്ട് ഇറങ്ങാതെ കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടത്.

ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള എയർ അറേബ്യ, ബഹ്‌റൈനിൽ നിന്നുള്ള ഗൾഫ് എയർ, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് കോഴിക്കോടിന് പകരം കൊച്ചിയിലേക്ക് തിരിച്ചത്.ഇതിൽ ഖത്തർ എയർവെയ്‌സ് ഒഴികെയുള്ള മറ്റു വിമാനങ്ങൾ ക്ലിയറൻസ് ലഭിച്ചതിന് ശേഷം പിന്നീട് കോഴിക്കോട്ടേക്ക് മടങ്ങി.വഴിതിരിച്ചുവിട്ട വിമാനങ്ങൾ ഇന്ത്യൻ സമയം പുലർച്ചെ 2.30ന് ശേഷമാണ് കൊച്ചി വിമാനത്താവളത്തിൽ ഇറക്കിയത്.

ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സ്, ഇൻഡിഗോ എയർലൈൻ എന്നിവ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.വഴിതിരിച്ചുവിട്ട വിമാനങ്ങൾ പുലർച്ചെ 2.30ന് ശേഷമാണ് കൊച്ചി വിമാനത്താവളത്തിൽ ഇറക്കിയത്.

ഖത്തർ എയർവേയ്‌സിലെ 128 യാത്രക്കാരെ എയർലൈൻസ്  ഏർപ്പാടാക്കിയ മൂന്ന് ടൂറിസ്റ്റ് ബസുകളിൽ കോഴിക്കോട്ടേക്ക് റോഡ് മാർഗം കൊണ്ടുപോവുകയായിരുന്നു. 3.53 ന് കൊച്ചി വിമാനത്താവളത്തിൽ ഇറക്കിയ ഇൻഡിഗോ 1712 വിമാനം രണ്ടു മണിക്കൂറുകൾക്ക് ശേഷം രാവിലെ 5.51 ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് യാത്രതിരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News