Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വീണ്ടും കടുപ്പിച്ചു : ഖത്തറിലെ റെസ്റ്റോറന്റുകളിൽ ഇനി ടേക്എവേ ഇല്ല,ഹോം ഡെലിവറി മാത്രം 

April 21, 2020

April 21, 2020

ദോഹ : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിൽ ഭാഗികമായി പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്ന റെസ്റ്റോറന്റുകളിലും കഫേകളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടേക്ക് എവേ (പോയി വാങ്ങൽ) അനുവദിക്കില്ല. പകരം ഹോം ഡെലിവറി മാത്രമാണ് ഇനി അനുവദിക്കുക. നേരത്തെ ഹോം ഡെലിവറിയും ആളുകൾക്ക് നേരിൽ പോയി പാർസൽ വാങ്ങിവരാനും അനുവാദമുണ്ടായിരുന്നു. ഇതാണ് ഹോം ഡെലിവറി മാത്രമായി പരിമിതപ്പെടുത്തിയത്.

രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ്  റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടം ചേരുന്നത് പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമാക്കിയാണ് നടപടി. നേരത്തെ പാഴ്‌സലുകൾ നേരിൽ പോയി വാങ്ങാൻ സൗകര്യം ഉണ്ടായിരുന്നതിനാൽ പല റെസ്റ്റോറന്റുകൾക്ക് മുന്നിലും എപ്പോഴും ഒന്നിലധികം ആളുകൾ കൂടിനിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.ഇതു കൂടി ഒഴിവാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമാക്കുന്നത്.

റെസ്റ്റോറന്റുകളുടെയും കഫേകളുടെയും വാതിലുകൾ എപ്പോഴും അടച്ചിടണം.

പുറത്തു നിന്നുള്ള ആരെയും അകത്തേക്ക് പ്രവേശിപ്പിക്കരുത്.

പുറത്തിറങ്ങി ഓർഡർ സ്വീകരിക്കാൻ അനുവാദമുണ്ടാവില്ല.

ടെലിഫോൺ -ഓൺലൈൻ വഴിയുള്ള ഓർഡറുകൾ സ്വീകരിച്ച് ഭക്ഷണം എത്തിച്ചുകൊടുക്കാൻ മാത്രമായിരിക്കും അനുമതി 

നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുന്നത് ഉൾപെടെയുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരും.മുഴുവൻ ജീവനക്കാരും ആവശ്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം നിർദേശിച്ചു.

അതേസമയം,ലുസൈൽ സിറ്റി,സ്പോർട്സ് ക്ളബ്, പേൾ ഉൾപെടെ  വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന മേഖലകളിലെ ലൈസൻസുള്ള ഭക്ഷ്യ കിയോസ്കുകൾക്കും റെസ്റ്റോറന്റുകൾക്കും ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ മേഖലകളിലെ ഇത്തരം സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു തന്നെ കിടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   


Latest Related News