Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ദേശീയ കായികദിനം, പാർക്കുകളിൽ 'ഫിറ്റ്നസ് ബോക്‌സ്' അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കും

February 08, 2022

February 08, 2022

ദോഹ : രാജ്യം കായികദിനം ആചരിക്കുന്ന വേളയിൽ, പാർക്കുകളിൽ പൊതുജനങ്ങൾക്ക് കായിക പരിശീലനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഈയിടെ പുറത്തിറക്കിയ ഫിറ്റ്നസ് ബോക്സ് അടക്കമുള്ള നിരവധി സൗകര്യങ്ങളാണ് ഖത്തറിലെ 98 പാർക്കുകളിലായി വിന്യസിക്കുന്നത്. അൽ റയ്യാൻ ഗ്രീൻ കാർപെറ്റ് പാർക്ക്, പഴയ വിമാനത്താവളത്തിനടുത്തുള്ള 'എയർപോർട്ട് പാർക്ക്' എന്നിവിടങ്ങളിലാണ് ഫിറ്റ്നസ് ബോക്സ് സ്ഥാപിക്കുക. ഫിറ്റ്നസ് ബോക്സിന്റെ ഭാഗമായി പാർക്കുകളിൽ ഭീമൻ സ്ക്രീനുകൾ സ്ഥാപിക്കും. ഈ സ്‌ക്രീനുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഫിറ്റ്നസ് പരിശീലകരുടെ ക്ലാസുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. 

ആരോഗ്യകരമായ ജീവിതസാഹചര്യം രൂപപ്പെടുത്തുക വഴി പ്രമേഹമടക്കമുള്ള രോഗങ്ങൾക്ക് തടയിടാൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രാലയം പങ്കുവെച്ചു. അൽ ലുക്ത പാർക്കിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി കായികപരിശീലനത്തിന് സൗകര്യം ഒരുക്കും. മുപ്പതോളം പാർക്കുകളിൽ ഫുട്‍ബോൾ, ബാസ്കറ്റ് ബോൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങൾ കളിക്കാനുള്ള സൗകര്യവുമുണ്ട്. 26 പാർക്കുകളിൽ ജോഗിങ് ട്രാക്കുകൾ ഉണ്ടെന്നും, എക്സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങൾ 22 പാർക്കുകളിൽ ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


Latest Related News