Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ദേശീയ ദിനം : ദുബായ് എക്സ്പോയിലും വർണാഭമായ പരിപാടികൾ അരങ്ങേറി

December 20, 2021

December 20, 2021

ദുബായ് : ഖത്തറിന്റെ ദേശീയദിനത്തോട് അനുബന്ധിച്ച് ദുബായ് എക്സ്പോയിലും വിപുലമായ പരിപാടികൾ അരങ്ങേറി. സംഗീതത്തിന് പ്രാധാന്യം നൽകിയുള്ള പരിപാടികൾക്ക് എക്സ്പോയിലെ ജൂബിലി സ്റ്റേജ് ആണ് വേദിയായത്. നിരവധി ഖത്തറി സംഗീതജ്ഞരും, കോറൽ ഗ്രൂപ്പുകളും വേദിയിൽ ഗാനങ്ങളുമായെത്തി.

സംഗീത ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഫഹദ് അൽ കുബൈസി, മൻസൂർ അൽ മുഹന്നദി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. യുവഗായികമാർ അണിനിരന്ന 'സിവാർ യൂത്ത്' എന്ന കോറൽ ഗ്രൂപ്പും പരിപാടിയുടെ ഭംഗിയേറ്റി. അറബ് ഗാനാലാപനശൈലിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിൽ വലിയ പങ്കുള്ള സംഘങ്ങളാണ് കോറൽ ഗ്രൂപ്പുകൾ. ദേശീയ ദിനത്തിന്റെ ഭാഗമായി എക്സ്പോയിലെ അൽ വസൽ പ്ലാസയിൽ ഖത്തറിന്റെ പതാക ഉയർത്തുകയും ചെയ്തിരുന്നു.


Latest Related News