Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മേൽവിലാസം രജിസ്റ്റർ ചെയ്യാത്തവരുടെ റെസിഡൻസ് പെർമിറ്റ് പുതുക്കില്ല,നാട്ടിൽ കുടുങ്ങിയവർക്ക് ഇളവ് 

June 26, 2020

June 26, 2020

ദോഹ: ദേശീയ മേല്‍വിലാസ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് (ആര്‍.പി) പുതുക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. കാലാവധിക്ക് മുമ്പ് ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതടക്കമുള്ള സേവനങ്ങള്‍ തടയപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ വകുപ്പ് ദേശീയ മേല്‍വിലാസ വകുപ്പ് മേധാവി ലെഫ്. കേണല്‍ ഡോ. അബ്ദുല്ല സായിദ് അല്‍ സഹ്ലി പറഞ്ഞു. തീരുമാനം കമ്പനികൾക്കും  വ്യക്തികള്‍ക്കും ബാധകമായിരിക്കും.ദേശീയ മേൽവിലാസ നിയമപ്രകാരമുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള  അവസാന തീയതി ജൂലൈ 26 ആണ്.അതേസമയം,നിലവിൽ നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധി മൂലം വിദേശത്ത് പഠനത്തിനും ചികിത്സക്കും  മറ്റുമായി പുറത്തുപോയ സ്വദേശികളും പ്രവാസികളടക്കമുള്ള രാജ്യത്തെ താമസക്കാരും ഖത്തറിലെത്താനാകാതെ  കുടുങ്ങിക്കിടക്കുകയാണ്. ഇവർ ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട കൃത്യമായ  കാരണം ബോധ്യപ്പെടുത്തിയാൽ മതിയാവും. ഇവർക്ക് ഇളവുകളുണ്ടാകും. ഇക്കാര്യത്തിൽ മന്ത്രാലയം പിന്നീട് വിശദവിവരങ്ങൾ അറിയിക്കും.ഇത്തരക്കാരുടെ കാര്യത്തിൽ രജിസ്ട്രേഷൻ സംബന്ധിച്ച് കാർക്കശ്യം ഉണ്ടാവില്ലെന്നും ഡോ. അബ്ദുല്ല സായിദ് അല്‍ സഹ്ലി വ്യക്തമാക്കി.

മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി അടുത്തിരിക്കെ ഇതുവരെ  രജിസ്റ്റർ ചെയ്യാത്ത കമ്പനികളും  വ്യക്തികളും ഉടൻ തന്നെ നടപടികൾ പൂർത്തീകരി ക്കണം. രജിസ്േട്രഷൻ നമ്പറുള്ള എല്ലാ കമ്പനികളും നിർബന്ധമായും  ദേശീയ മേൽവിലാ സ രജിസ്േട്രഷൻ കൃത്യസമയത്ത് തന്നെ പൂർത്തീകരിച്ചിരിക്കണം. ഒന്നിലധികം  ബ്രാഞ്ചുകളുള്ള  കമ്പനികൾ ഓരോ ബ്രാഞ്ചിനും പ്രത്യേകം രജിസ്‌ട്രേഷൻ  നടത്തണം. ഫാം  തൊഴിലാളികളും ഗാർഹിക തൊഴിലാളികളും  രജിസ്േട്രഷൻ പൂർത്തിയാക്കുന്നതിന് 184  നമ്പറിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക          


Latest Related News