Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അൽഹുദൈഫി വിടവാങ്ങി,വേദന താങ്ങാനാവാതെ ഖത്തർ സമൂഹം

August 25, 2021

August 25, 2021

ദോഹ : ഖത്തർ വ്യവസായരംഗത്തെ അതികായനും, മുൻ മിലിട്ടറി ഓഫീസറുമായ ഗനീം ബിൻ സുൽത്താൻ അൽ ഹുദൈഫി അൽ കുവാരി ലണ്ടനിൽ നിര്യാതനായി.ചികിത്സയിൽ ഇരിക്കെയാണ് മരണം. 2008 മുതൽ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ് ഗ്രൂപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം അൽ ഹുദൈഫി ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടിയാണ്.

മുൻ മന്ത്രി കൂടിയായിരുന്ന അൽ ഹുദൈഫി, സ്റ്റേറ്റ് സുരക്ഷാവിഭാഗത്തിലും ആഭ്യന്തരകാര്യമന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും മികവ് തെളിയിച്ചിട്ടുണ്ട്. ഖത്തറിന്റെ സുരക്ഷാരംഗത്തെ സംഭാവനയ്ക്കുള്ള ആദരസൂചകമായി 2019 ൽ ഇദ്ദേഹത്തെ ഷെയ്ഖ് തമിം ബിൻ ഹമദ് അൽതാനി "ഹമദ് ബിൻ ഖലീഫ" പുരസ്‍കാരം നൽകി ആദരിച്ചിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 


Latest Related News