Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പെരുന്നാൾ നമസ്കാരവും ജുമുഅ നമസ്കാരവും നടക്കുന്ന പള്ളികൾ ഇവയാണ് 

July 28, 2020

July 28, 2020

ദോഹ : ഖത്തറിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന 401 പള്ളികളുടെയും ഈദ്ഗാഹുകളുടെയും വിശദമായ പട്ടിക മതകാര്യ മന്ത്രാലയം(ഔഖാഫ്) പുറത്തുവിട്ടു.രാജ്യത്തെ 200 പള്ളികളിലാണ് അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരത്തിന് അനുമതിയുള്ളത്. ജുമുഅ ഖുതുബയ്ക്ക് 30 മിനുട്ട്  മുമ്പ് ആദ്യ ബാങ്ക് വിളിയോട് കൂടിയാണ് പള്ളികള്‍ തുറക്കുക. നമസ്‌കാരം കഴിഞ്ഞ് 10 മിനിട്ടുകൾക്ക് ശേഷം പള്ളികള്‍ അടക്കും. ഖുതുബയിലും നമസ്‌കാരത്തിലും സാമൂഹിക അകലം പാലിക്കണം.അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം ഉണ്ടാവില്ല.

പള്ളികളിൽ പ്രാത്ഥനയ്ക്കായി എത്തുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ മുൻകരുതലുകളും പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വീടുകളില്‍ തന്നെ നമസ്‌കാരം തുടരാവുന്നതാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.നമസ്കരിക്കാനുള്ള മുസല്ലയും മുസ്ഹഫും നമസ്കരിക്കാൻ വരുന്നവർ കൊണ്ടുവരണം.മുസല്ലയോ മുസ്ഹഫോ പള്ളികളിൽ ഉപേക്ഷിക്കരുത്. മൊബൈൽ ഫോണിലെ ആപ് ഉപയോഗിച്ചും ഖുർആൻ പാരായണം ചെയ്യാം.ഹസ്തദാനം ഉൾപെടെ ഒരു തരത്തിലുള്ള ശാരീരിക സമ്പർക്കവും പാടില്ലെന്നും നിർദേശമുണ്ട്.

പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികളുടെയും ഈദ് ഗാഹുകളുടെയും വിശദമായ പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്‌താൽ വെള്ളിയാഴ്ച്ചകളിലെ ജുമുഅ നമസ്കാരം നടക്കുന്ന പള്ളികളുടെ വിവരം അറിയാം.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News