Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ആരോഗ്യപ്രവർത്തകരും സ്ഥാപനങ്ങളും ശ്രദ്ധിക്കുക, മെഡിക്കൽ ലൈസൻസിന്റെ കാലാവധി പുതുക്കുന്നതിനുള്ള സർക്കുലർ പുറത്തിറക്കി

September 15, 2021

September 15, 2021

ദോഹ :ആരോഗ്യമേഖലയിലെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ചികിത്സയ്ക്കായെത്തുന്ന രോഗികൾക്കും, ഒപ്പം ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ ഗുണകരമാവുന്ന തരത്തിലാവും  പുതിയ നടപടികൾ കൈക്കൊള്ളുകയെന്ന്  ആരോഗ്യവകുപ്പ് മാർഗരേഖയിലൂടെ അറിയിച്ചു. പുതിയ സർക്കുലർ പ്രകാരമുള്ള തീരുമാനങ്ങൾ താഴെ പറയുന്നവയാണ്.

* ഗവൺമെന്റിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആരോഗ്യ പ്രവർത്തകരുടെയും ലൈസൻസ് അടുത്ത അഞ്ചുവർഷത്തേക്ക് ഓരോ വർഷവും സ്വയം പുതുക്കപ്പെടും. ഡോക്ടർമാർ, നേഴ്‌സുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങി, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം പ്രവർത്തകർക്കും ഈ ആനുകൂല്യം ലഭിക്കും.

* 2021 നവംബർ 1 മുതൽ പുതുതായി രെജിസ്റ്റർ ചെയ്യപ്പെടുന്ന മെഡിക്കൽ ലൈസൻസുകൾക്കും മേൽപറഞ്ഞ ആനുകൂല്യം ലഭിക്കും.

* നിലവിൽ ലൈസൻസ് പുതുക്കാനുള്ള നടപടികൾ പിന്തുടർന്നവരും  ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർക്കുമാണ്  അഞ്ചുവർഷത്തേക്ക് "സ്വയം പുതുക്കപ്പെടുന്ന" ലൈസൻസുകൾ ലഭിക്കുക.

* ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഓൺലൈൻ വഴി ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകണം

* സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും, ഗവണ്മെന്റ് സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ലൈസൻസ് പുതുക്കാൻ നിലവിലെ രീതി തന്നെ പിന്തുടരണം. ഭാവിയിൽ ഇവയ്ക്കും അഞ്ചുവർഷത്തേക്ക് ലൈസൻസ് സ്വയം പുതുക്കാൻ ഉള്ള അനുമതി നൽകും.

 


Latest Related News