Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കുറഞ്ഞവിലയിൽ കാറുകൾ വാങ്ങാൻ അവസരം,ലേലം 12ന് തുടങ്ങും

September 01, 2021

September 01, 2021

ദോഹ : ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന പൊതുലേലം ഈ മാസം 12ന് തുടങ്ങും. 12 മുതൽ തുടങ്ങുന്ന കാറുകൾ, മോട്ടർസൈക്കിളുകൾ, മെഷിനറികൾ എന്നിവയുടെ ലേലം, വിൽപന പൂർത്തിയാകുന്നതു വരെ തുടരും. 12 മുതൽ 30 വരെ  ദിവസവും വൈകിട്ട് 4.00 മുതൽ രാത്രി 8.00 വരെ ദോഹ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പർ ഒന്നിൽ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന് സമീപമാണ് ലേലം നടക്കുന്നത്.

വിവിധ കാരണങ്ങൾ ജപ്തി ചെയ്യപ്പെപ്പെട്ട കാറുകൾ, മോട്ടർ സൈക്കിളുകൾ, മെഷിനറികൾ എന്നിവയ്ക്ക് പുറമേ മന്ത്രാലയത്തിന്റെ വർക്ക്‌ഷോപ്പ് മാലിന്യങ്ങളുമാണ് ലേലം ചെയ്യുന്നത്.   ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ രേഖകളിൽ നിന്നും ഒഴിവാക്കുന്ന വാഹനങ്ങളും മെഷിനറികളുമാണിവ.വർക്ക്‌ഷോപ്പ് മാലിന്യങ്ങൾ, ഉപകരണങ്ങൾ, കേടായ ബാറ്ററികൾ എന്നിവയുടെ ലേലം സെപ്റ്റംബർ15 നാണ്. നിയമ, സാമ്പത്തികപരമായ നിയന്ത്രണങ്ങൾ വാഹനങ്ങൾക്കു മേൽ ഉണ്ടാകില്ലെന്നും അധികൃതർ പ്രാദേശിക മാധ്യമങ്ങളിൽ നൽകിയ പരസ്യങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.  
നിബന്ധനകൾ
-ലേലത്തിൽ പങ്കെടുക്കണമെങ്കിൽ 3,000 റിയാൽ നൽകി ലേല കാർഡ് വാങ്ങണം. ലേലത്തിന്റെ അവസാന ദിനം ഈ തുക തിരികെ നൽകും. ലേലം അവസാനിക്കുന്നതു വരെ കാർഡ് കൈവശം വയ്ക്കുകയും വാങ്ങലുകൾ നടത്തുകയും ചെയ്യാം.  ലേലസ്ഥലത്ത് നിന്ന് അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയാണ് കാർഡ് ലഭിക്കുക. ലേലത്തിൽ വാങ്ങുന്ന വാഹനത്തിന്റെ തുക നിശ്ചിത സമയത്തിനുള്ളിൽ അടച്ചില്ലെങ്കിൽ ലേല കാർഡ് പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികളുമുണ്ട്.
-ലേലത്തിൽ വാങ്ങുന്ന സാധനങ്ങൾ അതേ സ്ഥലത്തുവച്ച് പുനർവിൽപന നടത്താനും പാടില്ല. ലേലത്തിൽ പങ്കെടുക്കുന്നവർ നിശ്ചിത വ്യവസ്ഥകൾ പാലിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്- 44849336


Latest Related News