Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മറ്റുള്ളവരെ സഹായിച്ചു കെണിയിൽ പെടരുതെന്ന് ആഭ്യന്തര മന്ത്രാലയം

July 28, 2019

July 28, 2019

ദോഹ:നിങ്ങൾ നാട്ടിലേക്ക് പോകുമ്പോൾ മറ്റുള്ളവരുടെ ലഗേജുകൾ കൊണ്ടുപോകാറുണ്ടോ?ചെറിയൊരു അശ്രദ്ധയുണ്ടായാൽ ഒരുപക്ഷെ നിങ്ങൾ അകപ്പെടുന്നത് വലിയ നിയമക്കുരുക്കുകളിലാവും.ഖത്തർ ആഭ്യന്തര വകുപ്പാണ് യാത്രക്കാർക്ക് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


പ്രവാസികള്‍ അവധിയാഘോഷിക്കാനായി സ്വന്തം നാടുകളിലേക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

സ്വന്തം സാധനങ്ങള്‍ക്ക് പുറമെ മറ്റുള്ളവര്‍ ഏല്‍പ്പിക്കുന്ന ലഗേജുകള്‍ കൂടി യാത്രക്കാര്‍ നാട്ടിലേക്ക് വഹിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരം ലഗേജുകളില്‍ എന്തൊക്കെയാണുള്ളതെന്ന് കൃത്യമായി അറിയാത്തത് ഓരോരുത്തരുടെയും യാത്രയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.

കൂടാതെ വിമാനത്താവളങ്ങളില്‍ നിന്നും പരിചയമില്ലാത്തവര്‍ ലഗേജുകള്‍ ഏല്‍പ്പിക്കുന്ന സംഭവങ്ങളും സാധാരണയാണ്. ഇത്തരം ലഗേജുകളില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തുകയും അത് വഴി നിരവധി നിരപരാധികള്‍ കുടുങ്ങുകയും ചെയ്യാറുണ്ട്.

വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറുന്ന ഘട്ടത്തിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര‍്ത്തനങ്ങള്‍ കൂടുതലായി നടക്കാറ്. അതിനാല്‍ തന്നെ അവധിക്കായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും മറ്റ് യാതക്കാരും ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. കംസ്റ്റംസ് ഉള്‍പ്പെടെയുള്ള പരിശോധന വിഭാഗം ഇക്കാര്യത്തില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്.

നിയമവിരുദ്ധ വസ്തുക്കള്‍, ബാഗേജുകള്‍ എന്നിവ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഒരാളുടെ നിയമവിരുദ്ധ പ്രവര്‍ത്തനം ഒരുപക്ഷെ മൊത്തം യാത്രക്കാരെയും ബാധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വന്തം ലഗ്ഗേജുകള്‍ മാത്രമേ കൊണ്ടുപോകുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ യാത്രക്കാര്‍ തയ്യാറാകാണമെന്നും ആഭ്യന്തര വകുപ്പ് ട്വിറ്ററില്‍ ആവശ്യപ്പെട്ടു


Latest Related News