Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

September 05, 2020

September 05, 2020

ദോഹ : ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച തൊഴിൽ നിയമ ഭേദഗതിയുടെ ഭാഗമായി എൻ.ഒ.സി ഇല്ലാതെ സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള മാർഗ നിർദേശങ്ങൾ ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം പുറത്തിറക്കി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രൊബേഷൻ കാലയളവിൽ വേണമെങ്കിലും തൊഴിൽ മാറാൻ കഴിയുമെന്നതാണ് പ്രത്യേകത. അതേസമയം, ജീവനക്കാരന്റെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള മറ്റ് ചിലവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പുതിയ തൊഴിലുടമ തയ്യാറാണെങ്കില്‍ മാത്രമാണ് പ്രൊബേഷന്‍ കാലയളവില്‍ തൊഴില്‍ മാറ്റത്തിന് സാധിക്കുക. തൊഴിലാളിയുടെ രണ്ടു മാസത്തെ ശമ്പളത്തേക്കാള്‍ അധികമാകരുത് ഈ നഷ്ടപരിഹാരമെന്നും വ്യവസ്ഥയുണ്ട്.

രണ്ട് വര്‍ഷമോ അതില്‍ താഴെയോ ആണ് നിലവിലുള്ള ജോലിയില്‍ ഉള്ളതെങ്കില്‍ ഒരു മാസവും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ രണ്ട് മാസവും നോട്ടീസ് കാലയളവ് നല്‍കണം 

നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ മുന്‍കൂര്‍ വിവരം അറിയിക്കാതെ മറ്റൊരു ജോലിയിലേക്ക് മരുകയാണെങ്കിൽ ഒരു വര്‍ഷം ജോലി ചെയ്യുന്നതിന് വിലക്കുണ്ടാവും..തൊഴില്‍ മാറ്റത്തിന് തൊഴിലാളിയില്‍ നിന്ന് മന്ത്രാലയം ഒരു ഫീസും ഈടാക്കില്ല. നോട്ടീസ് നല്‍കാതെ തന്നെ എപ്പോള്‍ വേണമെങ്കിലും വീട്ടുജോലിക്കാര്‍ക്ക് കരാര്‍ റദ്ദാക്കാം. എന്നാൽ
വീട്ടുജോലിക്കാർ തൊഴിൽ കരാർ നിയമങ്ങൾ ലംഘിച്ചാൽ ആനുകൂല്യങ്ങൾ നൽകാതെയും നോട്ടീസ് നൽകാതെയും അവരെ പിരിച്ചുവിടാൻ സ്പോൺസർക്കു അധികാരമുണ്ടാവും.

തൊഴില്‍ മാറ്റത്തിനുള്ള  നടപടിക്രമങ്ങള്‍:

1. ജോലി മാറുന്നതിന് www.adlsa.gov.qa എന്ന തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷ നൽകണം.
2. വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫൈ ചെയ്ത കോപ്പിയും ഖത്തറിലെ അധികൃതരില്‍ നിന്നുള്ള പ്രത്യേക പ്രൊഫഷന്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സും അറ്റാച്ച് ചെയ്യണം.
3. 60 ലേറെ വയസ്സുണ്ടെങ്കില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് അറ്റാച്ച് ചെയ്യുക.
4. അപേക്ഷ സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം പഠിക്കുകയും രേഖകള്‍ സമര്‍പ്പിച്ച് ഒരാഴ്ചക്കുള്ളില്‍ മറുപടി ലഭിക്കുകയും ചെയ്യും.
5. അപേക്ഷ അംഗീകരിച്ചാല്‍ നിയമാനുസൃത നോട്ടീസ് കാലയളവ് സംബന്ധിച്ച് വിശദീകരിക്കുന്ന ടെക്‌സ്റ്റ് മെസ്സേജ് അപേക്ഷകന് ലഭിക്കും. നിരസിച്ചാല്‍ അതിനുള്ള കാരണവും വിശദീകരിക്കും.
6. നിയമാനുസൃത നോട്ടീസിന്റെ കാലയളവ് കഴിഞ്ഞാല്‍, തൊഴിലാളിക്ക് വേണ്ടി പുതിയ തൊഴിലുടമ പുതിയ കരാര്‍ തയ്യാറാക്കണം. https://elcr.adlsa.gov.qa എന്ന ലിങ്ക് വഴിയാണ്  ഇത് പൂര്‍ത്തിയാക്കേണ്ടത്.
7. പുതിയ കരാർ അംഗീകരിച്ചാൽ മെട്രാഷ് 2 അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് തൊഴിലുടമയെ മാറ്റുന്നതിനുള്ള മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

 

 

 


Latest Related News