Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലൈഫ് ഇന്‍ ഖത്തര്‍: ഖത്തറിലെ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സുവര്‍ണാവസരം

September 03, 2019

September 03, 2019

ദോഹ: ലൈഫ് ഇന്‍ ഖത്തര്‍ എന്ന പേരില്‍ ഖത്തര്‍ മ്യൂസിയം ഒരുക്കുന്ന ഫോട്ടോഗ്രഫി എക്‌സ്ബിഷന്റെ ഭാഗമാകാന്‍ ഖത്തറിലെ ഇന്ത്യക്കാരായ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാരില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. ഇന്ത്യാ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

18നും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഈ മാസം 15നാണ് എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി. 


ഖത്തര്‍ ജീവിതത്തിനിടയില്‍ ഒപ്പിയെടുത്ത അപൂര്‍വ ഫോട്ടോകളാണ് ഇതിലേക്ക് അയക്കേണ്ടത്.18നും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഈ മാസം 15നാണ് എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി. ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ, ഒരു പുറത്തില്‍ കവിയാത്ത ആര്‍ടിസ്റ്റ് സ്റ്റേറ്റ്മെന്റ് എന്നിവയാണ് അയക്കേണ്ടത്.

ഖത്തറിലെ വ്യക്തി/സാമൂഹിക ജീവിതത്തിന്റെ വിവിധ അടരുകള്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്ബിഷന്‍ ഒരുക്കുന്നത്. അന്തിമ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ ഖത്തര്‍ ജീവിതം എന്ന പ്രമേയത്തില്‍ തന്നെ 30ഓളം ചിത്രങ്ങള്‍ ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കണം. എല്ലാ അപേക്ഷകര്‍ക്കും പ്രാഥമിക തിരഞ്ഞെടുപ്പിനു ശേഷം സെപ്റ്റംബര്‍ പകുതിയോടെ ഇ-മെയില്‍ വഴി വിവരങ്ങള്‍ ലഭിക്കും.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ് :

https://www.qm.org.qa/en/qatar-india-2019-photography-exchange

 


Latest Related News