Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് അവസരങ്ങൾ കണ്ടെത്താൻ സർക്കാർ ജോബ് പോർട്ടൽ 

July 05, 2020

July 05, 2020

ദോഹ : ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ട വിദഗ്ധരായ തൊഴിലാളികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍  കണ്ടെത്തുന്നതിന് സർക്കാർ പുതിയ ഓൺലൈൻ പോർട്ടൽ ഒരുക്കി. ഭരണവികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയവും ഖത്തര്‍ ചേംബറും ചേര്‍ന്നാണ് പ്രാദേശിക തൊഴില്‍ വിപണിയിലെ വിദഗ്ധ തൊഴിലാളികള്‍ക്കായി  പുതിയ തൊഴില്‍ പോര്‍ട്ടല്‍ തുറന്നത്.  പുതിയ ജോലിക്കാരെ ആവശ്യമുള്ള  കമ്പനികള്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രാദേശിക കമ്പനികള്‍ പിരിച്ചു വിട്ട തൊഴിലാളികള്‍, പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ ലഭ്യമാക്കാന്‍ സഹായസന്നദ്ധതയുള്ള കമ്പനികള്‍ എന്നിവരില്‍ നിന്നാണ്  അപേക്ഷകൾ  സ്വീകരിക്കുന്നത്.

കൂടുതല്‍ സേവനങ്ങളുമായി രണ്ടാം ഘട്ടം പിന്നീട് ആയിരിക്കുമെന്നും ഖത്തര്‍ ചേംബര്‍  ഡയറക്ടര്‍ ജനറല്‍ സലേഹ് ബിന്‍ ഹമദ് അല്‍ ഷര്‍ഖി അറിയിച്ചു. ഖത്തര്‍ ചേംബറിന്റെ വെബ്‌സൈറ്റ് വഴി പുതിയ പോര്‍ട്ടലില്‍ പ്രവേശിച്ച്‌ തൊഴിലിനായി അപേക്ഷിക്കാവുന്നതാണ്.അപേക്ഷിക്കാനുള്ള ലിങ്ക് :

https://www.qatarchamber.com/qc-employment/?lang=ar  
 


Latest Related News