Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ടിക്ടോക്കിന് പകരമായി എത്തിയ ഇന്ത്യന്‍ ആപ്പായ 'ജോഷി'ല്‍ ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തി ഖത്തര്‍

February 10, 2021

February 10, 2021

ദോഹ: ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക്കിന് പകരമായി എത്തിയ ഇന്ത്യന്‍ നിര്‍മ്മിത ആപ്ലിക്കേഷനായ 'ജോഷി'ല്‍ ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്‌ലിഹണ്ടിന്റെ മാതൃകമ്പനി കൂടിയായ പ്രാദേശിക ഭാഷാ ടെക് പ്ലാറ്റ്‌ഫോം വെര്‍സെ ഇന്നോവേഷന്റെതാണ് ജോഷ്. ഖത്തര്‍ ഇന്‍വെസ്റ്റ് കമ്പനിക്കൊപ്പം വേറേയും നിരവധി പേര്‍ ജോഷില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 

വെര്‍സെ ഇന്നോവേഷന്‍ ആകെ 10 കോടി ഡോളറാണ് പുതിയ നിക്ഷേപങ്ങളിലൂടെ സമാഹരിച്ചത്. ഗ്ലേഡ് ബ്രൂക്ക് ക്യാപിറ്റല്‍ പാര്‍ട്ട്‌നേഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ സോഷ്യല്‍ മീഡിയ വീഡിയോ ആപ്പായ ജോഷില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ടിക്‌ടോക്കിന് പകരമായി എത്തിയ ഇന്ത്യയുടെ ബദല്‍ എന്നാണ് ജോഷ് ആപ്പിനെ പലരും വിശേഷിപ്പിക്കുന്നത്. 

2020 ഡിസംബറില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫവേവ് എന്നീ കമ്പനികളില്‍ നിന്ന് 10 കോടി ഡോളര്‍ നിക്ഷേപം സമാഹരിച്ചതിന് പിന്നാലെയാണ് പുതിയ നിക്ഷേപവും. ഇന്ത്യയില്‍ ടിക്‌ടോക്ക് നിരോധിക്കപ്പെട്ടതോടെയാണ് അതേ മാതൃകയിലുള്ള ഷോര്‍ട്ട് വീഡിയോ ആപ്പായ ജോഷ് ഉയര്‍ന്നു വന്നത്. 

സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ പെട്ടെന്നാണ് ജോഷ് ആപ്പ് വളര്‍ന്നത്. പ്രാദേശികഭാഷകളില്‍ ആപ്പിന് ലഭിച്ച സ്വീകാര്യത ഈ വളര്‍ച്ചയുടെ പ്രതിഫലനമാണ്. 100 കോടി ഡോളറാണ് ജോഷിന്റെ മൂല്യം. 

നിലവില്‍ എട്ടര കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് പ്രതിമാസം ജോഷില്‍ ഉള്ളത്. കൂടാതെ പ്രതിദിനം 150 കോടി വീഡിയോകളാണ് ഇന്ത്യയിലെ അതിവേഗം വളരുന്ന ഹ്രസ്വ വീഡിയോ ആപ്പായ ജോഷില്‍ പ്ലേ ചെയ്യപ്പെടുന്നതെന്നും വെര്‍സെ ഇന്നോവേഷന്‍ പറയുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News