Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍-ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി; പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതര്‍

July 01, 2021

July 01, 2021

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദോഹയില്‍  നിന്നും കണ്ണൂരിലേക്കുള്ള രാവിലെ എഴിന് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം, ഹൈദരാബാദില്‍ നിന്നും ദോഹക്കുള്ള ഇന്‍ഡിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. അതിനിടെ കോഴിക്കോട് നിന്ന് ദോഹയിലേക്കുള്ള രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനവും റദ്ദാക്കി.ഇത് വൈകീട്ട് പുനസ്ഥാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ദോഹ-മംഗലാപുരം എയര്‍ ഇന്ത്യാ വിമാനവും റദ്ദാക്കിയിട്ടുണ്ട്. ലാന്റിങ്് പെര്‍മിഷന്‍ ലഭിക്കാത്തതിനാലാണ് സര്‍വീസ് നടത്താത്തതെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനം റദ്ദാക്കിയതോടെ പ്രവാസികളായ നിരവധി യാത്രക്കാരാണ് പ്രയാസത്തിലായത്. പലര്‍ക്കും വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിമാനം മുടങ്ങിയ കാര്യം അറിയാന്‍ കഴിഞ്ഞത്.

 


Latest Related News