Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു

December 18, 2020

December 18, 2020

ദോഹ: രാജ്യത്ത് വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയുന്ന പരമാവധി ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 120 പേര്‍ക്കും ഓഡിറ്റോറിയം പോലുള്ള അടഞ്ഞ ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന വിവാഹത്തില്‍ പരമാവധി 80 പേര്‍ക്കും പങ്കെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു. 


Also Read: ഡിസംബര്‍ 18 എങ്ങനെ ഖത്തറിന്റെ ദേശീയദിനമായി? ഖത്തര്‍ ദേശീയദിനത്തെ പറ്റി അറിയേണ്ടതെല്ലാം


എല്ലാവരും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൂടാതെ എല്ലാവരും എഹ്തറാസ് ആപ്പ് സജീവമാക്കി വയ്ക്കുകയും വേണം. കൊവിഡ് പ്രതിരോധത്തിനായുള്ള മുന്‍കരുതലുകളില്‍ ഇളവുകളില്ല എന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 

കൊറോണ വൈറസിനെ നേരിടാനായി പരിശ്രമിക്കുന്ന ഖത്തരി പൗരന്മാര്‍ക്കും ഖത്തര്‍ നിവാസികള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയം നന്ദി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാനും കൊവിഡ് തരംഗം ഇല്ലാതാക്കാനും സഹായിച്ച പ്രതിരോധ നടപടികള്‍ നടപ്പിലാക്കിയ രാജ്യത്തെ മുഴുവന്‍ ആളുകളോടുമാണ് മന്ത്രാലയം നന്ദി അറിയിച്ചത്. 


Also Read: ഖത്തര്‍ ദേശീയദിനത്തില്‍ അമീറിന് ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍


നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണോ എന്ന് തീരുമാനിക്കുന്നത് സമൂഹം മുന്‍കരുതല്‍ നടപടികള്‍ എത്രത്തോളം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News