Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നും അബുദാബിയിൽ എത്തുന്നവർക്ക് ഹോം കൊറന്റൈൻ ആവശ്യമില്ല,ഖത്തർ ഗ്രീൻ ലിസ്റ്റിൽ 

January 11, 2021

January 11, 2021

അബുദാബി : ഖത്തറിൽ നിന്ന് അബുദാബിയിൽ എത്തുന്നവർക്ക് കൊറന്റൈൻ ആവശ്യമില്ല.കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങളും പുതുക്കിയ പട്ടികയിലാണ് ഖത്തറിനെ കൊറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.ഉപരോധം പിൻവലിച്ച സാഹചര്യത്തിലാണ് ഖത്തറിനെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്.ഖത്തർ,ഒമാൻ,സൗദി അറേബ്യ,കുവൈത്ത് എന്നിവയാണ് പട്ടികയിൽ ഉള്ള ജിസിസി രാജ്യങ്ങൾ.ബഹ്‌റൈൻ ഗ്രീൻ ലിസ്റ്റിൽ ഉൾപെട്ടിട്ടില്ല.

അതേസമയം,അബുദാബിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും പിസിആർ പരിശോധന നടത്തിയതിന്റെ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.അബുദാബിയിൽ എത്തിയാൽ ഒരിക്കൽ കൂടി പിസിആർ പരിശോധനക്ക് വിധേയമാക്കണമെന്നും നിബന്ധനയുണ്ട്.

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും അബുദാബിയിൽ എത്തുന്നവർക്ക് പത്തു ദിവസം ഹോം കൊറന്റൈൻ നിര്ബന്ധമാണ്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News