Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സംസ്ഥാന ബജറ്റ് പ്രവാസികൾക്ക് ഗുണകരമെന്ന് ഖത്തർ ഐഎംസിസി

March 12, 2022

March 12, 2022

ദോഹ :രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ 2022 -2023 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് ദീർഘ വീക്ഷണമുള്ളതും കേരളീയരെ മുഴുവൻ ചേർത്തു പിടിക്കുന്നതുമാണെന്ന് ഖത്തർ ഐ എം സി സി അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നതും സമഗ്ര സ്വഭാവം ഉള്ളതുമാണ്

ലോക സമാധാനത്തിനായി രണ്ട് കോടി വകയിരുത്തിയത് നോർക്കയെ ശക്തിപ്പെടുത്താൻ തുക നീക്കി വെച്ചതും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്നതുമായ ബജറ്റ് സ്വാഗതാർഹമാണ് എന്നും ഖത്തർ ഐ എം സി സി വിലയിരുത്തി .

ഉക്രൈനിൽ നിന്നും തിരിച്ചു വന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ നോർക്ക വഴി സർക്കാർ നടത്തിയ ഇടപെടലിനെയും അവർക്കായി ബജറ്റിൽ തുക വകയിരുത്തിയതും അവരുടെ തുടർ പഠനത്തിന് പ്രാമുഖ്യം നൽകുന്നതും സമാനതകളില്ലാത്ത കരുതലാണെന്നും ഖത്തർ ഐ എം സി സി അഭിപ്രായപ്പെട്ടു
കേരളത്തിലെ മുഴുവൻ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും മുൻഗണന നൽകിയ ബജറ്റ് കേന്ദ്ര അവഗണനയുടെയും സാമ്പത്തിക പ്രയാസങ്ങളുടെയും ഇടയിലും സാധാരണക്കാരെ മുഴുവൻ ചേർത്തു പിടിക്കുന്നു എന്നതും ആശ്വാസം നൽകുന്നതാണ് , പ്രവാസികൾക്ക് കരുതലായി നിൽക്കുന്ന സർക്കാർ നോർക്കയെ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചത് പ്രവാസി സമൂഹത്തിനു വലിയ ആശ്വാസമാണെന്നും ഖത്തർ ഐ എം സി സി പ്രസിഡന്റ് പി.പി.സുബൈർ  , ജനറൽ സെക്രട്ടറി മൻസൂർ കൊടുവള്ളി , ട്രഷറർ മജീദ് ചിത്താരി  എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News