Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഡ്വ. നിസാർ കൊച്ചേരിക്കും ഗോവിന്ദ്ജിക്കും ഖത്തർ ഐസിബിഎഫ് പുരസ്‌കാരം 

November 28, 2020

November 28, 2020

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്)കെ.പി.അബ്ദുല്‍ ഹമീദ് സ്മാരക ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഗോവിന്ദ് ജിക്ക്. ഈ മാസം 28ന് അല്‍ വക്ര ഡല്‍ഹി പബ്ലിക് സ്കൂളില്‍ (ഡിപിഎസ്) നടക്കുന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ പുരസ്കാരം സമ്മാനിക്കും പുനര്‍ജനി, സമന്വയം തുടങ്ങി ബിജെപി അനുകൂല  സംഘടനകള്‍ മുഖേന ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി നടത്തിയ സേവനങ്ങളാണ് ഗോവിന്ദ് ജിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

ഖത്തറിലെ ആദ്യകാല ജീവകാരുണ്യ പ്വവര്‍ത്തകനായിരുന്ന മൂല്‍ച്ചന്ദ് അസ്സന്‍ദാസ് കഞ്ചാനിയുടെ സ്മരണാര്‍ത്ഥമുള്ള കഞ്ചാനി അവാര്‍ഡ് ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകനായ ഡോ. നിസാര്‍ കോച്ചേരിക്കും സി.കെ. മേനോന്‍ സ്മാരക പുരസ്കാരം നിഷാദ് അസീമിനും ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഐസിബിഎഫ് പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ അറിയിച്ചു. സാമൂഹ്യ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐസിബിഎഫ് ദിനാചരണത്തോടനുബന്ധിച്ച്‌  35 പേരെയാണ് ആദരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

 


Latest Related News