Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാട്ടിൽ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്ത് ഖത്തറിലേക്ക് വരുന്നവർക്ക് പത്തു ദിവസത്തെ ഹോട്ടൽ കൊറന്റൈനിൽ ഇളവുണ്ടോ...?

September 20, 2021

September 20, 2021

ദോഹ : നാട്ടിൽ നിന്നും ഖത്തർ അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച് തിരിച്ചു വരുന്നവർക്ക് പത്തു ദിവസത്തെ ഹോട്ടൽ കൊറന്റൈനിൽ ഇളവ് ലഭിക്കുന്നതായി സൂചന.കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ ഖത്തറിൽ എത്തിയ ചില യാത്രക്കാർക്ക് രണ്ടു ദിവസത്തിന് ശേഷം ഇളവ് ലഭിച്ചതായി ചില യാത്രക്കാർ ഡിസ്ചാർജ് ഫോം സഹിതം 'ന്യൂസ്‌റൂമി'നെ  അറിയിച്ചു.ഇക്കഴിഞ്ഞ 16ന് പത്തു ദിവസത്തെ ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്ത് ഖത്തറിലെത്തിയ യാത്രക്കാരൻ ഉൾപെടെ നിരവധി യാത്രക്കാർ അവരുടെ അനുഭവങ്ങൾ ന്യൂസ്‌റൂമുമായി പങ്കുവെക്കുകയായിരുന്നു. എന്നാൽ ഇത് സംബന്ധമായി ഔദ്യോഗിക പ്രഖ്യാപനമൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

16ന് ദോഹയിലെത്തിയ യാത്രക്കാരന് 17 നു കോവിഡ് പിസിആർ പരിശോധന നടത്തിയിരുന്നു.പരിശോധനാ ഫലം  നെഗറ്റിവ് ആയ ശേഷം സെപ്തംബർ 19 ന് ആന്റിബോഡി പരിശോധന നടത്തിയ ശേഷം ഹോട്ടൽ കൊറന്റൈൻ അവസാനിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.അല്പസമയത്തിനു ശേഷം തന്നെ ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയായതായും യാത്രക്കാരൻ പറഞ്ഞു.  നാട്ടിൽ നിന്നും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് പുതിയ വിസയിൽ എത്തുന്നവർക്കും റെസിഡൻസ് വിസയുള്ളവർക്കും ഈ ഇളവ് ലഭിക്കുന്നതായാണ് വിവരം.

നിലവിൽ ഖത്തർ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച് നാട്ടിൽ നിന്നും രണ്ടു ഡോസ് സ്വീകരിച്ചു ഖത്തറിൽ എത്തിയാൽ എല്ലാ യാത്രക്കാർക്കും പത്തുദിവസത്തെ ഹോട്ടൽ / മുഖൈനിസ് കൊറന്റൈൻ നിര്ബന്ധമാണ്. അതേസമയം,ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചു തിരിച്ചെത്തുന്നവർക്ക് രണ്ടു ദിവസത്തെ ഹോട്ടൽ കൊറന്റൈനാണ് നിർദേശിച്ചിരിക്കുന്നത്.


Latest Related News