Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ ഹെല്‍ത്ത് വെര്‍ച്വല്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സ്,ആശയങ്ങൾ ക്ഷണിച്ചു

June 20, 2021

June 20, 2021

ദോഹ:ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി നടക്കുന്ന ഖത്തര്‍ ഹെല്‍ത്ത് വെര്‍ച്വല്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സ് 2022 ലേക്ക് പോസ്റ്റര്‍ പ്രചാരണത്തിനും പ്രഭാഷണങ്ങള്‍ക്കുമായി പൊതുജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ചു.
2022 ഫെബ്രുവരി 8 മുതല്‍ 12 വരെയാണ് ഖത്തര്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സ് നടക്കുന്നത്. 8 മുതല്‍ 10 വരെ സമ്മേളനത്തിന് മുന്നോടിയായുള്ള വര്‍ക്ക്‌ഷോപ്പുകളാണ്. 10 മുതല്‍ 12 വരെ പ്രധാന കോണ്ഫറന്‍സ് നടക്കും. ഇതിലേക്കുള്ള നേരിട്ടോ പോസ്റ്റര്‍ രൂപത്തിലോ ഉള്ള അവതരണങ്ങള്‍ക്കാവശ്യമായ ആശയങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം ക്ഷണിച്ചത്. 2021 ജൂലൈ 4 വരെ ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായാണ് ആരോഗ്യ സമ്മേളനം സംഘടിപ്പിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക്  https://www.hamad.qa സന്ദര്‍ശിക്കാം.


Latest Related News