Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ആരോഗ്യവിവരങ്ങൾ അറിയാൻ ഹെൽത്ത് പോർട്ടൽ 

August 17, 2020

August 17, 2020

ദോഹ: ഖത്തറില്‍ ഹമദ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് തങ്ങളുടെ രോഗ വിവരങ്ങൾ അറിയാനും അപ്പോയിന്മെന്റ് എടുക്കാനും ഓൺലൈൻ സംവിധാനം. മൈ ഹെല്‍ത്ത് പോർട്ടലിൽ രജിസറ്റര്‍ ചെയ്ത് അക്കൗണ്ട് ആരംഭിച്ചാല്‍ അടുത്ത അപ്പോയിമെന്റ് വിവരങ്ങള്‍ അടക്കം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ആവശ്യമുള്ള സമയത്ത് എവിടെ നിന്നും പരിശോധിക്കാൻ കഴിയും.ഹെൽത്ത് കാര്‍ഡ് നമ്പര്‍, ഖത്തര്‍ ഐ.ഡി, പേര്, മൊബൈല്‍ നമ്പര്‍, ജനന തീയ്യതി തുടങ്ങിയ വിവരങ്ങള്‍ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.  ഇതോടെ,ആളുകള്‍ക്ക് അവരുടെ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്നുള്ള മുഴുവന്‍ വിവരങ്ങളും പോർട്ടലിൽ ലഭ്യമാവും. ഖത്തര്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവന പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന്  ഹുക്കൂമി ട്വീറ്റിലൂടെ അറിയിച്ചത്.

18 വയസ്സിനു താഴെയുള്ള രോഗികളായ കുട്ടികള്‍ക്കായി  മാതാപിതാക്കളുടെ അക്കൗണ്ടിലാണ് മൈ ഹെല്‍ത്ത് രജിസ്റ്റര്‍ ചെയ്യേണ്ടത്.ആപ്പ്‌ളിക്കേഷന്‍ സമര്‍പ്പിച്ച് അക്കൗണ്ട് ഓപണ്‍ ചെയ്താല്‍ എച്ച്.എം.സി അധികൃതര്‍ അപേക്ഷ പരിശോധിച്ച ശേഷം ഇ-മെയിലിലൂടെ അപേക്ഷകന് തന്റെ ആരോഗ്യ വിവരങ്ങള്‍ പരിശോധിക്കാനുള്ള ലിങ്ക് അയച്ചുതരും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ എസ്.എം.എസിലൂടെയോ ഇ-മെയിലിലൂടെയോ വിവരം അറിയിക്കും. ലിങ്ക് വഴി എച്ച്.എം.സിയുടെ മൈ ഹെല്‍ത്ത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News