Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഇനി ജാഗ്രതയുടെ നാളുകൾ' :കോവിഡിനെതിരായ പോരാട്ടത്തിൽ ജാഗ്രത വെടിയരുതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം

December 28, 2021

December 28, 2021

ദോഹ : നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യമാണ് ഖത്തറിൽ. ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ, മൂന്നൂറോളം പുതിയ കോവിഡ് കേസുകളാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ,  ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ച്, മഹാമാരിക്കെതിരായ മഹായുദ്ധത്തിൽ രാജ്യത്തെ എല്ലാ പൗരൻമാരും അണിചേരണമെന്ന് പൊതുജന ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. 

ജനിതകമാറ്റം സംഭവിച്ച വൈറസുകളോട് മികച്ച രീതിയിൽ പോരാടാൻ ബൂസ്റ്റർ ഡോസിന് കെല്പുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിനാൽ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങൾ മടിച്ചുനിൽക്കരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണിന് അതിവേഗം പകരാൻ ശേഷി ഉള്ളതിനാലാണ് രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് എന്നും മന്ത്രാലയം നിരീക്ഷിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കുത്തിവെക്കപ്പെട്ട 7, 701 ഡോസ് വാക്സിനുകൾ അടക്കം അൻപത് ലക്ഷത്തിലധികം വാക്സിൻ ഡോസുകളാണ് ഖത്തറിൽ കുത്തിവെക്കപ്പെട്ടത്. 2, 40,154 ബൂസ്റ്റർ ഡോസുകളും ഈ കണക്കിൽ ഉൾപ്പെടുന്നു. രാജ്യത്തെ 86.1 % ആളുകളും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞു.


Latest Related News