Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മഹാമാരികളെ നേരിടാൻ വേണ്ടത് കൂട്ടായ പരിശ്രമം : ഖത്തർ ആരോഗ്യമന്ത്രി

September 25, 2021

September 25, 2021

കോവിഡ് പോലെയുള്ള മഹാമാരികളെ നേരിടുന്നതിന് ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി ഹനാൻ മുഹമ്മദ്‌ അൽ കുവാരി.  നാഷണൽ അക്കാദമി ഓഫ് സയൻസും എൻജിനീയറിങ് ആൻഡ് മെഡിസിൻ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. 

കോവിഡിനെ ഒരു വലിയ പാഠമായി ഉൾക്കൊണ്ടുകൊണ്ട്, ഭാവിയിലേക്ക് കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശാസ്ത്ര തത്വങ്ങൾ ആവണം ഇത്തരം ഘട്ടങ്ങളിൽ ഉയർത്തിപിടിക്കേണ്ടത്. രാജ്യത്തിന് സർവ്വസജ്ജമായ ആരോഗ്യസംവിധാനം ഉള്ളതിനാലും, നിർവഹണം കൃത്യമായ രീതിയിൽ നടത്തിയതിനാലും, ഒത്തിരി ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യരംഗത്തിന് ഈ പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞതിന്റെ പ്രതിഫലനമായാണ് സാമ്പത്തിക രംഗത്ത് ഇപ്പോഴും സ്ഥിരത കാണിക്കാൻ ഖത്തറിന് കഴിയുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


Latest Related News