Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിരോധിത മരുന്നുകൾ ഓൺലൈൻ വഴി വാങ്ങരുതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം 

December 26, 2019

December 26, 2019

ദോഹ : ഖത്തറിൽ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും ഓൺലൈൻ വഴി വാങ്ങുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതുമായി ബന്ധപ്പെട്ട  മരുന്നുകൾ ഓൺലൈൻ വഴി വിറ്റഴിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. . ഇത്തരം പരസ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓൺലൈൻ വഴി വാങ്ങുന്ന മരുന്നുകൾ ഖത്തറിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

രാജ്യത്തെ താമസക്കാരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിരോധിത മരുന്നുകൾ ഒരു തരത്തിലും രാജ്യത്തേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.


Latest Related News