Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ സ്വകാര്യ സ്‌കൂളുകളിലെ ഫീ വര്‍ധനവിനെതിരേ പ്രതിഷേധം

August 09, 2021

August 09, 2021

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീ വര്‍ധനവിനെതിരേ പ്രതിഷേധം.  അടിക്കടിയുള്ള ഫീസ് വര്‍ധനവിനെതിരെ സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രാലയവും ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. വിവിധ രക്ഷിതാക്കളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ റയ യാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത  റിപ്പോര്‍ട്ട് ചെയ്തത്.ഖത്തറിലെ സ്‌കൂള്‍ ഫീസുകള്‍ ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്നതാണെന്ന പരാതിയും ഉയരുന്നുണ്ട്. ഒരു കുട്ടിക്ക് വേണ്ടി മാത്രം 15000 റിയാലിന് മുകളില്‍ ഫീസ് നിലവില്‍ ഖത്തറില്‍ ഈടാക്കുന്നുണ്ട്. നീതീകരിക്കാനാവാത്ത ഫീസ് വര്‍ധനയാണ് ഇതിന് പുറമെ ഉണ്ടാവുന്നത്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോലും പ്രതിവര്‍ഷം 40000 റിയാലോളം ചെലവ് വരുന്നതായി  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 


Latest Related News