Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സർക്കാർ മേഖലയിൽ റമദാനിലെ ജോലിസമയം അഞ്ച് മണിക്കൂർ,രാവിലെ 9 മുതൽ രണ്ടു വരെ

April 11, 2021

April 11, 2021

ദോഹ : ഖത്തറിലെ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള റമദാനിലെ ജോലിസമയം പ്രഖ്യാപിച്ചു.ഇതനുസരിച്ച് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ടു വരെയായിരിക്കും പ്രവർത്തിസമയം..നീതിന്യായ മന്ത്രിയും ആക്ടിങ് കാബിനറ്റ് മന്ത്രിയുമായ ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുഐമിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.വിവിധ മന്ത്രാലയങ്ങൾ,സർക്കാർ ഏജൻസികൾ,പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും.സ്വകാര്യ മേഖലയിൽ റമദാനിലെ പ്രവർത്തി സമയം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കാറില്ലെങ്കിലും പൊതുവെ ആറുഏഴു മണിക്കൂർ വരെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കാറുള്ളത്.

അതേസമയം,കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്കസ്ഥാപനങ്ങളും വർക് അറ്റ് ഹോം സംവിധാനത്തിലേക്ക് കൂടി മാറിയത് സ്വകാര്യമേഖലയിലും നോമ്പ് അനുഷ്ഠിക്കുന്നവർക്ക് ഗുണകരമാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News