Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ വിദേശകാര്യമന്ത്രി ഇന്ന് മോസ്‌കോയിൽ : ഇറാൻ, യുക്രൈൻ വിഷയങ്ങളിൽ ചർച്ച നടത്തും

March 13, 2022

March 13, 2022

ദോഹ : ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ്‌ ബിൻ അബ്ദുൾറഹ്മാൻ ഇന്ന് റഷ്യൻ തലസ്ഥാനമായ മോസ്‌കോ സന്ദർശിക്കും. ഇറാന്റെ ആണവനിലപാടിനെ പറ്റിയും, റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ പറ്റിയും മന്ത്രി ചർച്ചകൾ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവുമായും അബ്ദുൾ റഹ്മാൻ അൽതാനി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും മന്ത്രി ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മന്ത്രി ചർച്ച നടത്തിയിരുന്നു. യുക്രൈൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച ശേഷമാവും മന്ത്രി മോസ്കോയിലേക്ക് പുറപ്പെടുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Latest Related News