Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന്,ലോകം മുഴുവൻ പ്രദർശനം

September 03, 2019

September 03, 2019

ഖത്തർ സമയം രാത്രി 8.22ന് ലോകത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ലോകകപ്പ് ചിഹ്നം തെളിയും 

ദോഹ : 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിെന്‍റ ഔദ്യോഗിക ചിഹ്നം ഇന്ന് പ്രാദേശിക സമയം രാത്രി 8.22ന് പ്രകാശനം ചെയ്യും.രാജ്യാന്തര ഡിജിറ്റല്‍ കാമ്പയിൻ വഴിയാണ് പ്രകാശനം. ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും ലോകത്തൊട്ടാകെ 23 രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരേസമയം പ്രദര്‍ശനം നടക്കും.നിരവധി ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകളില്‍ ഒരേസമയം ലോഗോ പ്രദര്‍ശിപ്പിക്കും.ഖത്തറില്‍ കെട്ടിടങ്ങളുടെയും പ്രധാന സ്ഥലങ്ങളുടെയും  മുഖപ്പുകളില്‍ ലോഗോ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോ അവതരിപ്പിക്കുക.

ദോഹയില്‍ കതാറ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്‍ശൗല ടവര്‍, കുവൈത്തില്‍ കുവൈത്ത് ടവേഴ്സ്, മസ്ക്കത്ത ഒപ്പേറ ഹൗസ്, ബെയ്റൂത് റൗശെ റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അള്‍ജീരിയയില്‍ ഒപേറ ഹൗസ്, തുനീഷ്യയില്‍ ഹമ്മാമെറ്റ്, റാബത്തില്‍ കോര്‍ണീഷ് റാബത്ത്, ഇറാഖില്‍ ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്ക്വയര്‍ എന്നിവിടങ്ങളിലും ലോഗോയുടെ പ്രദര്‍ശനം ഒരേസമയം നടക്കും.ലോകത്തെ മറ്റു പ്രധാന രാജ്യങ്ങളിലും കൂറ്റന്‍ സ്ക്രീനില്‍ ലോഗോയുടെ പ്രദര്‍ശനമുണ്ടാകും.

അമേരിക്കയിലും അര്‍ജന്‍റീനയിലും മെക്സിക്കോയിലും , യൂറോപ്പില്‍ ലണ്ടന്‍ ഉൾപ്പെടെയുള്ള നിരവധി കേന്ദ്രങ്ങളിലും  ഫ്രാന്‍സ്, ജര്‍മനി,ഇറ്റലി റഷ്യതുടങ്ങിയ രാജ്യങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങളിൽ ലോഗോ പ്രദർശിപ്പിക്കും.

തുര്‍ക്കി,ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പ്രദര്ശനമുണ്ടാവും.


Latest Related News