Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫ ക്ലബ് ലോകകപ്പ് തിയ്യതി മാറ്റി,വേദി ഖത്തറിൽ തന്നെ 

November 18, 2020

November 18, 2020

ദോഹ : ഈ വര്‍ഷം ഡിസംബറില്‍ ദോഹയില്‍ നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് നീട്ടിവെച്ചു. മത്സരങ്ങൾ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിയതി മാറ്റിയത്. വരുന്ന ഫെബ്രുവരി ഒന്ന് മുതല്‍ പതിനൊന്ന് വരെയാണ് ദോഹയില്‍ ടൂര്‍ണമെന്‍റ് നടക്കുക. 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണികഴിപ്പിച്ച സ്റ്റേഡിയങ്ങളില്‍ വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. ക്ലബ് ലോകകപ്പോടെ പുതിയ ചില സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യാനും സാധ്യതയുണ്ട്.

നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിച്ച് ഉള്‍പ്പെടെ വിവിധ വന്‍കരകളിലെ ഏഴ് ചാംപ്യന്മാരാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.

ഇക്കഴിഞ്ഞ ക്ലബ് ലോകകപ്പും ദോഹയിലാണ് നടന്നത്.  ബ്രസീല്‍ ക്ലബ് ഫ്ലമംഗോയെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളായിരുന്നു കഴിഞ്ഞ ക്ലബ് ലോകകപ്പില്‍ ജേതാക്കളായത്.

നിലവിലെ ഏഴ് ടീമുകളെന്നത് 24 ടീമുകളാക്കി ഉയര്‍ത്തി 2021 ല്‍ ചൈനയില്‍ വെച്ച് അടുത്ത ക്ലബ് ലോകകപ്പ് നടത്താന്‍ ഫിഫ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ തീരുമാനം മാറ്റിവെച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News