Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സ്വന്തം വീടായാണ് അനുഭവപ്പെടുന്നതെന്ന് ബോളിവുഡ് താരം ആലിയാ ഭട്ട്

May 10, 2022

May 10, 2022

ദോഹ : ഖത്തർ സ്വന്തം വീടായാണ് അനുഭവപ്പെടുന്നതെന്ന് പ്രശസ്ത ബോളിവുഡ് താരം ആലിയാ ഭട്ട്.ദീർഘനാളത്തെ ഇടവേളക്ക് ശേഷം പതിനെട്ടാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം തിങ്കളാഴ്ച ദോഹയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

'ഇവിടെ എത്താൻ കഴിഞ്ഞതിലും ഏറ്റവും അഭിമാനകരമായ ഈ പ്രദർശന പരിപാടിയുടെ ഭാഗമാവാൻ കഴിഞ്ഞതിലും അങ്ങേയറ്റം അഭിമാനമുണ്ട്.ഇത്തരമൊരു പരിപാടിക്ക് ഏതാനും വർഷങ്ങളായി കാത്തിരിക്കുകയായിരുന്നെങ്കിലും ഒടുവിൽ അത് സംഭവിക്കുകതന്നെ ചെയ്തു.എങ്കിലും നന്ദിയുണ്ട്.കോവിഡ് മഹാമാരിയുണ്ടാക്കിയ തടസ്സങ്ങൾ നീങ്ങി ഇപ്പോൾ ഇത് സാധ്യമായത് പോലെ തന്നെ എല്ലാ നല്ല കാര്യങ്ങളും സംഭവിക്കാൻ ചിലപ്പോൾ സമയമെടുക്കും...' കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷവും പ്രദർശനം നടക്കാതിരുന്നത്  അനുസ്മരിച്ച് കൊണ്ട് അവർ പറഞ്ഞു.

ഖത്തർ ജനതയുടെ ഹൃദ്യമായ പെരുമാറ്റത്തിന് പുറമെ ലാളിത്യവും ഐശ്വര്യവും കാരണം ഇതെന്റെ വീടായി തന്നെയാണ് അനുഭവപ്പെടുന്നത്.ദോഹ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ നിങ്ങൾക്കത് അനുഭവപ്പെട്ടു തുടങ്ങും.വീട് വിട്ട് മറ്റൊരിടത്തേക്ക് പോകുമ്പോൾ എത്തിച്ചേരുന്ന സ്ഥലം നമുക്ക് കൂടുതൽ സുഖപ്രദമാവേണ്ടത് ആവശ്യമാണ്.അല്ലെങ്കിൽ വീട്ടിൽ തന്നെ തുടരാനാണ് നാം ഇഷ്ടപ്പെടുക.സംസ്കാരത്തിന്റെയും സൗന്ദര്യത്തിന്റെയും സങ്കലന ഭൂമിയായ ഖത്തറിൽ സുഖപ്രദമായ ഈ അനുഭവമുണ്ടായത് കൊണ്ടാണ് വീടായി അനുഭവപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയാണ് പതിനെട്ടാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം ഉൽഘാടനം ചെയ്തത്. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം ഈ മാസം 14 വരെ തുടരും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News