Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദാ,ഈ പുസ്തകം സൗജന്യമായി എടുക്കാം,ഖത്തറിൽ വായനാ ശീലം വളർത്താൻ വേറിട്ട മാർഗം തേടുന്ന ജീൻ ബയബോർഡ ശ്രദ്ധ നേടുന്നു

August 25, 2021

August 25, 2021

അജു അഷ്‌റഫ്,ന്യൂസ് ഡെസ്ക്
ദോഹ : വിവരസാങ്കേതികതയ്ക്ക് പിന്നാലെ പായുന്ന നവയുഗത്തിൽ വായനയെന്ന ശീലം മനുഷ്യർക്ക് അനുദിനം അന്യമായിക്കൊണ്ടിരിക്കെ, ഈ ശീലം പുതുതലമുറയിൽ വളർത്തിയെടുക്കാൻ വേറിട്ട മാർഗം സ്വീകരിച്ചിരിക്കുകയാണ് ജീൻ ബയബോർഡയെന്ന ഫിലിപ്പീൻ വനിത. ദോഹയുടെ പലഭാഗങ്ങളിലായി പുസ്തകങ്ങൾ ഒളിപ്പിച്ചുവെച്ച്, അവ കണ്ടെത്തുന്നവർക്ക് വായനാലോകത്തേക്കുള്ള വഴി തുറന്നുകൊടുക്കുകയാണ് ജീൻ. ലോകത്തെമ്പാടും നിലവിലുള്ള ഈ രസകരമായ പ്രവർത്തി ചെയ്യുന്നവർ "പുസ്തകമാലാഖമാർ" എന്നാണ് അറിയപ്പെടുന്നത്. ഹാരി പോട്ടർ സിനിമാസീരീസിലൂടെ പ്രശസ്തയായ 'എമ്മ വാട്സൺ " ഇത്തരത്തിൽ പുസ്തകം ഒളിപ്പിച്ചതോടെയാണ് ഈ വാക്കിന് കൂടുതൽ പ്രചാരം ലഭിച്ചത്.  ഖത്തറിലെ വായനാപ്രേമികൾക്കിടയിൽ "ഖത്തറിന്റെ ഔദ്യോഗിക പുസ്തകമാലാഖ" എന്ന പേരിൽ അറിയപ്പെടുകയാണ് ഇന്ന് ജീൻ ബയബോർഡ .

2017 ൽ എമ്മ വാട്സന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ കണ്ടതോടെയാണ് ജീനിന്റെ ജീവിതം മാറിമറഞ്ഞത്. പുസ്തകങ്ങളുടെ ഈ ഒളിപ്പിച്ചുകളിയിൽ കൗതുകം തോന്നിയ ജീൻ അധികം വൈകാതെ തന്നെ ഒരുപിടി പുസ്തകങ്ങളുമായി ദോഹയിലെ തെരുവുകളിലേക്കിറങ്ങി. പൊതുജനങ്ങളുടെ കണ്ണിൽ അനായാസം പെടുന്ന രൂപത്തിൽ കസേരകളിലോ, കഫേകളിലോ ആണ് ജീൻ പുസ്തകങ്ങൾ നിക്ഷേപിക്കാറ്. "ഇവ സൗജന്യമാണ്" എന്ന സ്റ്റിക്കറുകൾ പുസ്തകങ്ങൾക്കൊപ്പം വെക്കുന്നതിനാൽ കണ്ടെത്തുന്നവർക്ക് ശങ്കയേതുമില്ലാതെ പുസ്തകം വീട്ടിൽ കൊണ്ടുപോകാം. സൗജന്യമായി പുസ്തകങ്ങൾ കൊടുക്കുന്നുവെങ്കിലും ജീനിന് ഇതുവരെ പുസ്തകങ്ങൾക്ക് ദൗർലഭ്യം നേരിടേണ്ടി വന്നിട്ടില്ല. ജീനിന്റെ പ്രവർത്തി കേട്ടറിഞ്ഞ ദോഹയിലെ പുസ്തകപ്രേമികൾ തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ സമ്മാനിക്കുന്നതിനാലാണ് ക്ഷാമം നേരിടാതെ ഈ ഉദ്യമം മുന്നോട്ട് കൊണ്ടുപോവാൻ ജീനിന് സാധിക്കുന്നത്. കോവിഡ് കാരണം പ്രതിസന്ധികൾ നേരിടേണ്ടി വന്ന തന്റെ ഉദ്യമം, വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജീനിപ്പോൾ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക.


Latest Related News