Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പ്രവാസിയായിരുന്ന ചാവക്കാട് മന്ദലാംകുന്ന് സ്വദേശി നാട്ടിൽ നിര്യാതനായി 

July 27, 2020

July 27, 2020

ദോഹ : ഖത്തർ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്ന തൃശുർ ചാവക്കാട് മന്ദലാംകുന്ന് സ്വദേശി പണിക്കവീട്ടിൽ ഹാരിസ് നാട്ടിൽ നിര്യാതനായി.അസുഖ ബാധിതനായതിനെ തുടർന്ന് ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.ഇതിനിടെ അസുഖം മൂർഛിച്ചതിനെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.

ഖത്തർ കെ.എം.സി.സി തൃശുർ ജില്ലാ,മണ്ഡലം ഭാരവാഹിയും, സ്റ്റേറ്റ് കൗൺസിലറുമായിരുന്നു.ഷമീമയാണ് ഭാര്യ. മകൻ : റോഷിൻ ഇഫസത്ത്. 

മൃതദേഹം നാളെ രാവിലെ മന്ദലാംകുന്ന് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News