Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജിസിസി രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും ഖത്തറിലേക്ക് വരുന്നവർക്ക് ഇനി ഇഹ്തിറാസ് രജിസ്‌ട്രേഷൻ വേണ്ട

April 30, 2022

April 30, 2022

ദോഹ : യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് വരുന്നവരെ ഇഹ്തിറാസ് രജിസ്‌ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കി.ഈ രാജ്യങ്ങളിലെ പൗരന്മാർക്കും താമസ വിസയുള്ള വിദേശികൾക്കും ഇളവ് ബാധകമായിരിക്കും.നിലവിലെ നിയമപ്രകാരം മറ്റു രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാവരും കാലേകൂട്ടി ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്ത് മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിബന്ധന.എന്നാൽ ഇനിമുതൽ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്ന്  വരുന്നവർ അതാത് രാജ്യങ്ങളിലെ കോവിഡ് ആപ്പുകൾ പ്രകാരമുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയാകും.ഇവർ ഖത്തറിൽ എത്തി 24 മണിക്കൂറിനകം ഏതെങ്കിലും അംഗീകൃത ക്ലിനിക്കിൽ റാപിഡ് ആന്റിജൻ പരിശോധന നടത്തിയാൽ മതിയാകും.മറ്റു ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ പ്രഖ്യാപനം ആശ്വാസമാകും.

ജിസിസി രാജ്യങ്ങളിൽ നിന്ന് വരുന്നവർ അതാത് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന അംഗീകൃത കോവിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
സൗദി അറേബ്യ : തവക്കൽന(Tawakkalna)
യു.എ.ഇ : അൽ ഹുസ്ൻ( Al Hosn)
ബഹ്‌റൈൻ : ബിവെയർ ബഹ്‌റൈൻ( BeAware Bahrain)
കുവൈത്ത് : ശ്ലോനിക്(Shlonik)
ഒമാൻ : തരസുദ്(Tarassud)

അതേസമയം,യൂറോപ്പിൽ നിന്ന് വരുന്നവർ ഖത്തറിൽ എത്തി 24 മണിക്കൂറിനകം കോവിഡ് പരിശോധന മാത്രം നടത്തിയാൽ മതിയാകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News