Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യ വിശ്വസ്തപങ്കാളി, പ്രകൃതിവാതകവിഷയത്തിൽ പ്രതികരണവുമായി ഖത്തർ എനർജി

October 21, 2021

October 21, 2021

ദോഹ : ഇന്ത്യക്ക് നൽകാനുള്ള എൽഎൻജി കാർഗോകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ താമസം നേരിടുന്നുവെന്ന വിവാദത്തോട് പ്രതികരിച്ച് ഖത്തർ എനർജി അധികൃതർ രംഗത്ത്. ഊർജവിപണനമേഖലയിലെ തങ്ങളുടെ വിശ്വസ്ത പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓർഡറുകളിൽ കാലതാമസം വരുത്താറില്ലെന്നുമാണ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നേരിടേണ്ടിവന്നതിൽ ഏറ്റവും രൂക്ഷമായ ഊർജപ്രതിസന്ധി നേരിടുന്ന ഇന്ത്യ, ഇക്കാര്യത്തിൽ ഖത്തറിനെ കുറ്റപെടുത്തിയതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഔദ്യോഗികവിശദീകരണവുമായി ഖത്തർ എനർജി രംഗത്തെത്തിയത്.


Latest Related News