Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഏപ്രിൽ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

March 31, 2022

March 31, 2022

ദോഹ : രാജ്യത്തെ അടുത്ത മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഖത്തർ എനർജിയാണ് വിലവിവരപ്പട്ടിക പുറത്തുവിട്ടത്. റഷ്യയുടെ യുക്രൈൻ അധിനിവേശം അന്താരാഷ്ട്ര എണ്ണ വിപണിയെ പിടിച്ചുലച്ചതിനാൽ വിലവർധനവ് ഉണ്ടായേക്കുമെന്ന് ആശങ്കകൾ ഉയർന്നിരുന്നെങ്കിലും, പെട്രോളിനോ ഡീസലിനോ രാജ്യത്ത് വിലവർധിപ്പിച്ചിട്ടില്ല. 

മാർച്ച്‌ മാസത്തിലെ നിരക്കായ 2 റിയാലിന് തന്നെയാണ് ഏപ്രിലിലും പ്രീമിയം പെട്രോൾ ലഭ്യമാവുക. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വിലയിലും മാറ്റമില്ല. അടുത്ത മാസത്തിലും 2.10 റിയാലിന് തന്നെ സൂപ്പർ പെട്രോൾ ലഭിക്കും. ഡീസലിന് മാർച്ച്‌ മാസത്തിലെ വില (2.05) തന്നെയാണ് ഏപ്രിലിലും നൽകേണ്ടി വരിക.


Latest Related News