Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മാരത്തോൺ ഇന്ന്, ഇത്തവണ പങ്കെടുക്കുന്നത് 650 പേർ

December 10, 2021

December 10, 2021

ദോഹ : ഖത്തറിലെ ഏറ്റവും പ്രചാരമേറിയ ദീർഘദൂര മത്സര ഓട്ടമായ 'ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാ റൺ' ഇന്ന് അരങ്ങേറും. വിവിധ വിഭാഗങ്ങളിലായി 650 പേരാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 56 രാജ്യങ്ങളിൽ നിന്നായി മാറ്റുരയ്ക്കുന്ന മത്സരാർത്ഥികളിൽ 149 വനിതകളുമുണ്ട്. ഇന്ത്യയിൽ നിന്നും 21 ആളുകളാണ് ഈ മാരത്തോണിന്റെ ഭാഗമാവുന്നത്. 

ഷെറാട്ടൺ പാർക്കിൽ നിന്നും ആരംഭിക്കുന്ന മത്സരം 90 കിലോമീറ്റർ അകലെ ദുഖാൻ ബീച്ചിലാണ് പര്യവസാനിക്കുക. ഇതിനിടെ അഞ്ചുസ്റ്റേഷനുകളിൽ മത്സരാർത്ഥികൾക്ക് വെള്ളത്തിനും ലഘുഭക്ഷണത്തിനും ഉളള സൗകര്യമൊരുക്കും. 225 പേർ പങ്കെടുക്കുന്ന ഖത്തർ കഴിഞ്ഞാൽ, 89 മത്സരാർത്ഥികൾ ഉളള ബ്രിട്ടനാണ് മത്സരത്തിൽ കൂടുതൽ പ്രാതിനിധ്യം ഉള്ളത്. പുലർച്ചെ 4:30 ന് ആരംഭിക്കുന്ന മത്സരം രാത്രി 8:30 വരെ നീണ്ടുനിൽക്കും. പ്രൊഫഷണൽ-അമച്വർ വ്യത്യാസമില്ലാതെ, മികച്ച ആരോഗ്യസ്ഥിതിയിലുള്ള ഏതൊരാൾക്കും മത്സരത്തിന്റെ ഭാഗമാവാം.


Latest Related News