Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു,കോവിഡ് നിയന്ത്രണങ്ങളിലെ കൂടുതൽ ഇളവുകൾ ശനിയാഴ്ച മുതൽ

March 10, 2022

March 10, 2022

ദോഹ : ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതുതായി പ്രഖ്യാപിച്ച ഇളവുകൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗമാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.മാർച്ച് 12 ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.

ഇളവുകൾ ഇങ്ങനെ :

വാഹനങ്ങളിലും അടഞ്ഞതും തുറന്നതുമായ പൊതു-സ്വകാര്യ ഇടങ്ങളിലെ ആളുകളുടെ ശേഷിയിലും അനുവദനീയമായ എണ്ണത്തിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കും.

അടച്ച പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും മാത്രമായിരിക്കും.എന്നാൽ,വാക്സിൻ പൂർത്തിയാക്കാത്തതോ ഇതുവരെ സ്വീകരിക്കാത്തതോ ആയ എല്ലാവരും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപിഡ് ആന്റിജൻ പരിശോധന നടത്തണം.ഇത്തരക്കാർക്ക് ആകെ ശേഷിയുടെ 20 ശതമാനത്തിൽ കവിയാത്ത നിരക്കിലായിരിക്കും പ്രവേശനം.ശാരീരിക പരിശീലന ക്ളബ്ബുകൾ(ജിമ്മുകൾ),വിവാഹ പാർട്ടികൾ,കായിക പരിപാടികൾ,കോൺഫറൻസുകൾ,എക്സിബിഷനുകൾ,ഈവന്റുകൾ,റെസ്റ്റോറന്റുകളും കഫേകളും,അമ്യുസ്മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും,നീന്തൽക്കുളങ്ങളും ജല വിനോദ കേന്ദ്രങ്ങളും,തിയേറ്ററുകളും സിനിമാശാലകളും തുടങ്ങിയവയിൽ ഈ നിബന്ധന ബാധകമായിരിക്കും.അടച്ചിട്ട സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് പരമാവധി 24 മണിക്കൂർ മുമ്പാണ് റാപിഡ് പരിശോധന നടത്തേണ്ടത്.

സർക്കാർ ജീവനക്കാരും സ്വകാര്യ മേഖലയിലെ ജീവനക്കാരും  പൂർണമായും ജോലി സ്ഥലത്തെത്തി ജോലി ചെയ്യണം.

വാക്സിനെടുക്കാത്ത പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും തൊഴിലാളികളും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപിഡ് ആന്റിജൻ പരിശോധന നടത്തിയിരിക്കണമെന്ന നിബന്ധന തുടരും.

തുറസ്സായ സാധാരണ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല.എന്നാൽ അടച്ചിട്ട പൊതുസ്ഥലങ്ങളാണെങ്കിൽ എല്ലാവരും മാസ്ക് ധരിച്ചിരിക്കണം.മാർക്കറ്റുകൾ,ഈവന്റുകൾ,എക്സിബിഷനുകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണം.

തുറസ്സായ സ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തേണ്ടി വരുന്ന തൊഴിലാളികൾ ജോലിസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം.

ഇഹ്തിറാസ് ആപ് ഇല്ലാതെ പുറത്തിറങ്ങരുതെന്ന നിബന്ധന തുടരും.

വാക്‌സിൻ പൂർത്തീകരിക്കാത്തതോ സ്വീകരിക്കാത്തതോ ആയ ആളുകളുടെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകളോടെ വിവാഹ പാർട്ടികൾ തുടർന്നും അനുവദിക്കും.

ആഭ്യന്തര മന്ത്രാലയം,പൊതുജനാരോഗ്യ മന്ത്രാലയം,വാണിജ്യ-വ്യവസായ മന്ത്രാലയം,മറ്റ് സർക്കാർ ഏജൻസികൾ എന്നിവയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് എല്ലാ മാനദണ്ഡങ്ങളും മുൻകരുതൽ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News