Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മൂന്നാം ഘട്ട ഇളവുകൾ ഇന്നു മുതൽ,ഡ്രൈവിങ് സ്‌കൂളുകൾ ആഗസ്റ്റ് ആദ്യവാരം മാത്രം 

July 28, 2020

July 28, 2020

ദോഹ :  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഈ മാസവും തുടരും.രാജ്യത്തെ മിക്ക ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളും ആഗസ്റ്റ് ആദ്യ വാരമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്.ഡള്ളാസ് ഡ്രൈവിങ് സ്‌കൂൾ ആഗസ്റ്റ് മൂന്നിന് ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് ന്യൂസ്‌റൂമിനെ അറിയിച്ചു.ദോഹ ഡ്രൈവിങ് അക്കാദമി ആഗസ്റ്റ് ഒൻപതിനാണ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കുന്നത്. മറ്റു ഡ്രൈവിങ് സ്‌കൂളുകളും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങളോടെ ബലി പെരുന്നാളിന് ശേഷം ആഗസ്റ്റ് ആദ്യ വാരം പ്രവർത്തനം തുടങ്ങും. 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതലാണ് ഗതാഗത വിഭാഗം  ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്. ഡ്രൈവിങ് പരിശീലനവും ടെസ്റ്റും ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചിരുന്നുവെങ്കിലും ഡ്രൈവിങ് ഗൈഡ് ആപ്പ് വഴി തിയറി ക്ലാസുകള്‍ ഓണ്‍ലൈനില്‍ തുടര്‍ന്നിരുന്നു. തിയറി ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുറക്കുമ്പോള്‍ ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റു നടപടികളിലേക്ക് കടക്കാമെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം,ഖത്തറിലെ മിക്ക ഡ്രൈവിങ് സ്‌കൂളുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ പഠിതാക്കളുടെ ഓൺലൈൻ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചിട്ടുണ്ട്. പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റ്‌സ് കാണിക്കുകയും മാസ്‌ക്ക് ധരിക്കുകയും ചെയ്യണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അറിയിച്ചു.

ഖത്തറിലെ ഡ്രൈവിങ് സ്‌കൂളുകൾ ഇന്ന് മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. 

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News