Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ,സമയവും ലൊക്കേഷനും അറിയാം 

March 03, 2021

March 03, 2021

ദോഹ : ഖത്തറിലെ ലുസൈലിൽ പുതുതായി തുടങ്ങിയ ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ സെന്ററിൽ എത്തുന്നവർക്ക് മുൻ‌കൂർ അപ്പോയിന്മെന്റ് ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച്‌ 21 ദിവസം കഴിഞ്ഞവർ മാത്രമാണ് ലുസൈൽ ഷൂട്ടിംഗ് ക്ലബ്ബിനു സമീപമുള്ള കേന്ദ്രത്തിൽ എത്തേണ്ടത്.ആദ്യ ഡോസ് സ്വീകരിച്ചവർക്ക് അപ്പോൾ തന്നെ ഇതിനുള്ള തിയ്യതി നൽകാറുണ്ട്.രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള നിശ്ചിത ദിവസം മുൻ‌കൂർ അനുമതിയില്ലാതെ തന്നെ ലുസൈലിലെ കേന്ദ്രത്തിൽ എത്തി വാക്സിൻ സ്വീകരിക്കാം.ആദ്യം എത്തുന്നവർക്ക് ആദ്യം വാക്സിനേഷൻ നൽകുന്ന തരത്തിലായിരിക്കും സമയക്രമം ക്രമീകരിക്കുക.തിരക്കുള്ള സമയത്താണ് എത്തുന്നതെങ്കിൽ ആദ്യം എത്തിയവർക്ക് വാക്സിനേഷൻ നൽകി കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും.

രാവിലെ 11 മുതൽ രാത്രി 10 മണി വരെയായിരിക്കും പ്രവർത്തന സമയം.രാത്രി 9 വരെ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കും.ആഴ്ചയിൽ ഏഴു ദിവസവും സേവനം ലഭ്യമാണ്.

ലൊക്കേഷൻ :
https://goo.gl/maps/EFfF5BJiNh73S6iF8
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News