Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ 2022-2023 അധ്യയന വർഷം ഓഗസ്റ്റ് 14 ന് ആരംഭിക്കും

January 10, 2022

January 10, 2022

ദോഹ : രാജ്യത്തെ അധ്യയന വർഷം ആരംഭിക്കുന്ന തിയ്യതി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയാണ് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 14 നാണ് ഖത്തറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുക. 

ഓഗസ്റ്റ് 14 ന് സ്കൂൾ ജീവനക്കാർ അതത് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹാജരാവണം. വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 16 മുതലാണ് ക്ലാസുകൾ ആരംഭിക്കുക. ഡിസംബർ 25 മുതലാണ് രണ്ടാം സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുക. നവംബർ 20 മുതൽ ഡിസംബർ 22 വരെ വിദ്യാർത്ഥികൾക്ക് മധ്യ അവധി ലഭിക്കും. അധ്യയന വർഷത്തിലെ അവസാന പരീക്ഷ ജൂൺ ആറിന് ആരംഭിക്കും. പുതിയ അധ്യയന വർഷത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. http://www.edu.gov.qa


Latest Related News