Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിരോധിത ഗുളികകള്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചയാളെ ഖത്തര്‍ കസ്റ്റംസ് പിടികൂടി

November 26, 2020

November 26, 2020

ദോഹ: നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ഖത്തര്‍ കസ്റ്റംസ് പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (എച്ച്.ഐ.എ) വച്ചാണ് ഇയാളെ പിടികൂടിയത്.

നിരോധിച്ച 397 ലിറിക്ക (Lyrica) ഗുളികകളും 46 ക്യാപ്റ്റഗണ്‍ (Captagon) ഗുളികകളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് കസ്റ്റംസ് ട്വീറ്റ് ചെയ്തു. യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകള്‍ കണ്ടെത്തിയത്. 

നിയമവിരുദ്ധമായ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരരുത് എന്ന് കസ്റ്റംസ് നിരന്തരമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കള്ളക്കടത്ത് പിടികൂടാനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ കസ്റ്റംസിന്റെ പക്കലുണ്ട്. കൂടാതെ യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിച്ച് മനസിലാക്കുന്നതിനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെ കുറിച്ച് മനസിലാക്കുന്നതിനുമുള്ള പരിശീലനവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായി നല്‍കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News