Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തൊഴിലാളികള്‍ക്ക് ആശ്വാസമായി ഖത്തർ കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു

April 28, 2022

April 28, 2022

ദോഹ: തൊഴിലാളികളും സാധാരണക്കാരുമായ പ്രവാസികൾക്കായി കള്‍ച്ചറല്‍ ഫോറം വിവിധ കേന്ദ്രങ്ങളിൽ  കമ്മ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു.കൾച്ചറൽ ഫോറം ഓഫീസ് ആസ്ഥാനത്ത് പാചകം ചെയ്ത ഭക്ഷണമാണ് വിവിധ കേന്ദ്രങ്ങളിലായി എത്തിച്ചത്. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നവരും തൊഴിലന്വേഷകരും ജയിലിലകപ്പെട്ട ഗൃഹനാഥന്മാരുടെ കുടുംബങ്ങളുമായി നാലായിരത്തോളം പേർക്ക് നോമ്പുതുറ ആശ്വാസമായതായി  കോർഡിനേറ്റർ ഷെറിൻ മുഹമ്മദ് അറിയിച്ചു.അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി അബൂ നഖ്‌ലയില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നായി രണ്ടായിരത്തഞ്ഞൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് കുഞ്ഞി തൊഴിലാളികളുമായി സംവദിച്ചു. ഇഫ്താര്‍ സംഗമങ്ങള്‍ പരസ്പര സാഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള വേദിയാണെന്നും പ്രവാസത്തിലെ സഹവാസത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത സഹവര്‍ത്തിത്തവും പരസ്പര ബഹുമാനവും നാടുകളിലേക്കും പകര്‍ന്ന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, കള്‍ച്ചറല്‍ ഫോറം ട്രഷറർ എ. ആര്‍ അബ്ദുല്‍ ഗഫൂര്‍, കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, ഇഫ്താർ സെൽ കോർഡിനേറ്റർ ഷെറിൻ മുഹമ്മദ്, ഫഹദ് ഇ.കെ ,മുബീൻ തിരുവനന്തപുരം,തൻസീൽ അമീൻ , അസീം തിരുവനന്തപുരം, റസാക്ക് കാരാട്ട്, അഫ്സൽ എടവനക്കാട്‌,ഫൈസൽ അബ്ദുൽ കരീം,ഷിഹാബ് വലിയകത്ത് , ഹഫീസുല്ല , ഷിഹാബുദീൻ, സിറാജ് പാലേരി, സി. എം ഷെറിൻ , ഷാജഹാൻ തുടങ്ങിയവരും ടീം വെല്‍ഫെയര്‍ വളണ്ടിയർമാരും  വിവിധ കേന്ദ്രങ്ങളിൽ നടന്ന  ഇഫ്ത്വാർ സംഗമങ്ങൾക്ക് നേതൃത്വം നല്‍കി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News