Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുതിയ 121 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

July 04, 2021

July 04, 2021

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 189 പേർ രോഗമുക്തരായി.കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 592 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം1,533 ആയി കുറഞ്ഞു.

പുതിയ 121 കേസുകളിൽ 64 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 57 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒൻപത് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 85 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. 45 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.


Latest Related News