Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുതിയ കോവിഡ് രോഗികൾ വീണ്ടും കുറഞ്ഞു,രണ്ടു പേർ മരിച്ചു 

July 13, 2020

July 13, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 418 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.തുടർച്ചയായ മൂന്നാം ദിവസമാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നത്. ശനിയാഴ്ച 498 പേർക്കും തൊട്ടടുത്ത ദിവസം ഞായറാഴ്ച 470 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.3645 പേരിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് 418 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

അതേസമയം 884 പേർക്കാണ് പുതുതായി രോഗം ഭേദമായത്.ഇതോടെ മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 100627 ആയി.ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 149 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതോടെ ഗുരുതരാവസ്ഥയിൽ തുടരുന്നവരുടെ എണ്ണം139 ആയി.30 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ 617 പേരാണ് ചികിത്സയിൽ തുടരുന്നത്.

പതിവിൽ നിന്ന് വ്യത്യസ്തമായി രാത്രി എട്ടരയോടെയാണ് ആരോഗ്യമന്ത്രാലയം ഇന്നത്തെ കണക്കുകൾ പുറത്തുവിട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News