Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ രോഗബാധിതർ കൂടുന്നു,നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കുമെന്ന് സൂചന 

April 04, 2020

April 04, 2020

ദോഹ : ഖത്തറിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. ഇന്ന് (ശനിയാഴ്ച) 250 പേരിലാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1213 ആയി ഉയർന്നു.109 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്. ഇന്ന് പതിനാറു പേരാണ് പുതുതായി സുഖം പ്രാപിച്ചത്.ഇതുവരെ മൂന്നു പേരാണ് ഖത്തറിൽ കോവിഡ് ബാധിച്ചു മരിച്ചത്.ദിവസങ്ങൾ നീണ്ട ഇടവേളക്ക് ശേഷമാണ് ഖത്തറിൽ ഒരു ദിവസം ഇത്രയധികം പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.കഴിഞ്ഞ മാർച് 12 ന് 238 പേർക്ക് രാജ്യത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പുതിയ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കുമെന്നാണ് സൂചന. നിലവിൽ കോവിഡ് ബാധയെ പ്രതിരോധിക്കുന്നതിന് പല ഗൾഫ് രാജ്യങ്ങളും ഭാഗികമായി കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.          


Latest Related News