Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോവിഡ് പ്രതിദിന കണക്ക് ഉയരുന്നു,നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ സാധ്യത

January 30, 2021

January 30, 2021

ദോഹ: ഖത്തറില്‍ കോവിഡ് കേസുകള്‍ തുടര്‍ച്ചയായി ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച്  363 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് നിലവില്‍ രോഗികളായി കഴിയുന്നവരുടെ എണ്ണം 5068 ആയി. അതേ സമയം, ഇന്ന് 112 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. അങ്ങിനെ വന്നാല്‍, നിലവില്‍ നല്‍കിയ പല ഇളവുകളും പിന്‍വലിക്കുമെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ കണക്കുകള്‍ പ്രകാരം ആകെ രോഗമുക്തരായവരുടെ എണ്ണം 145,668 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,065 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. 423 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ 46 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


Latest Related News