Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പുതിയ കോവിഡ് രോഗികൾ കുറയുന്നു,ഒരു മരണം 

June 27, 2020

June 27, 2020

ദോഹ :  ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 879 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. 1153 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്.കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം 16,328  ആയി.ഇതുവരെ 77,225  പേരാണ് രോഗമുക്തി നേടിയത്.
പതിനാല് പേരെയാണ് പുതുതായി ഐസിയുവിൽ പ്രവേശിപ്പിച്ചത്. 205 പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 80  പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.922 പോസറ്റിവ് കേസുകളാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.    

ഇതിനിടെ, കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.  ഇതോടെ ഖത്തറിൽ കോവിഡ് മരണ സംഖ്യ 110  ആയി.   

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News